തുടർച്ചയായി തിരിച്ചടി! കള്ളൻ കപ്പലിൽ തന്നെ... പോലീസ് തെളിവ് മുക്കി? അടപടലം പൊക്കി; ഇനി രക്ഷയില്ല!

പോലീസിനെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നത്. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎം തന്നെയാണെന്നതിന്റെ തെളിവുകളാണ് ജനം ടിവി പുറത്തുവിട്ടതായി അവകാശപ്പെടുന്നത്. അന്വേഷണം വഴിമുട്ടിക്കാൻ ഉന്നതരുടെ ഇടപെടൽ നടന്നതായാണ് അവർ കണ്ടെത്തിയിരിക്കുന്നത്. ജനം ടിവി റിപ്പോർട്ടർ വി വിനീഷ് ആണ് ഈ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
30-06-22 11 മണി മുതൽ 11.45 വരെ 12 തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ KL01 BS 0194 എന്ന ചുവന്ന ഹോണ്ട ആക്ടീവ കടന്നുപോയത്. എന്നാൽ ഇപ്പോൾ ആ ആക്ടിവയെ കുറിച്ച് അന്വേഷണത്തിൽ എവിടെയും പരാമർശമില്ല. ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമയെന്നും അവർ അവകാശപ്പെടുന്നുണ്ട്. 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട് എന്നുള്ള ചില വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
എ.കെ.ജി. സെന്ററിനുനേരേ നടന്ന ആക്രമണത്തിലെ പ്രതികളെ പിടിക്കേണ്ടിവരുമെന്നു പോലീസ് സര്‍ക്കാരിനെ അറിയിച്ചതായി സൂചനയുണ്ട്. ആഭ്യന്തരവകുപ്പിനും സി.പി.എമ്മിനും നാണക്കേടായ ഈ സംഭവത്തില്‍ പോലീസ് യഥാര്‍ഥ കുറ്റവാളിയെ പിടിച്ചാല്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ശക്‌തമാണ്.
അതേസമയം, ശബരീനാഥനു ജാമ്യം ലഭിച്ചതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് വിലയിരുത്തല്‍. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളിയ ഇ.പി. ജയരാജനെതിരേ കേസെടുക്കണമെന്ന ആവശ്യം ഇനി ശക്‌തമാകും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്‌തതിനേക്കാള്‍ കടുത്ത കുറ്റം ജയരാജന്‍ നടത്തിയെന്നു വിമാന കമ്പനിതന്നെ പറയുന്നുണ്ട്.
എല്‍.ഡി.എഫ്. കണ്‍വീനര്‍ക്കെതിരേ യു.ഡി.എഫ്. നിയമനടപടികളിലേക്കു നീങ്ങും. അക്കാര്യം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്‌തമാക്കിക്കഴിഞ്ഞു. ശബരിനാഥിനെ മൂന്നു ദിവസം കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം തള്ളിയാണു കോടതി ജാമ്യംഅനുവദിച്ചത്.
https://www.facebook.com/Malayalivartha