കിഫ്ബിയെ പൂട്ടി സിഎജി! സര്‍ക്കാര്‍ വാദം തള്ളി... ഐസക്കിനെ തൂക്കാൻ ഇഡി... പിണറായിക്ക് കേന്ദ്രത്തിന്റെ യമണ്ടൻ പണി

ബജറ്റിന് പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് ആവര്‍ത്തിച്ച് സിഎജി റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും സിഎജിയുടെ വിലയിരുത്തല്‍. കിഫ്ബി ബാധ്യതകള്‍ ബജറ്റിന് പുറത്തുള്ള സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് സി.എ.ജി രംഗത്ത് വന്നിരിക്കുന്നത്.
കിഫ്ബിയുടേത് ആകസ്മിക ബാധ്യതയല്ലെന്നും ബാധ്യത സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. സര്‍ക്കാരിന്റെ വരുമാനം തന്നെയാണ് കിഫ്ബിയിലേക്കുള്ള വരുമാനത്തിനും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കിഫ്ബിയുടെ ബാധ്യത സര്‍ക്കാര്‍ ബാധ്യത തന്നെയാണ്.
വായ്പയുടെ പലിശ കൊടുക്കാന്‍ മാത്രം മറ്റ് വായ്പകള്‍ ഭാവിയില്‍ സ്വീകരിക്കേണ്ടി വരുമെന്നും ഇന്നലെ സഭയുടെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പുറത്തു നിന്നുള്ള വായ്പകള്‍ സര്‍ക്കാരിനെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഇത് തുടർന്നാൽ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കൽ മാത്രം കടത്തിന് കാരണമാകും. കാലക്രമേണ ഭാവി തലമുറയ്ക്ക് ഭാരമാകും.
കിഫ്ബി, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ വഴി 2020-21 ബജറ്റിന് പുറത്ത് നിന്നും 9,273.24 കോടി കടമെടുത്തു. കിഫ്ബി വഴി 669.05 കോടിയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് വഴി 8,604.19 കോടിയും ആണ് കടമെടുത്തത്. ബജറ്റ് ബാധ്യതയായ 3,08,386.01 കോടിക്ക് പുറമെ ആണിത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാന ബഡ്ജറ്റിനു പുറത്തു കൂടി വായ്പകള്‍ സ്വരൂപിക്കുന്നത് സംസ്ഥാനത്തിന്റെ വായ്പാ പരിധി മറകടക്കും. ഇത് റവന്യൂ കമ്മിയേയും ധനകമ്മിയേയും ബാധിക്കും. കേരള ധനകാര്യ ഉത്തരവാദിത്ത നിയമം 2003 ന്റെ ലംഘനമാകും. ബഡ്ജറ്റിലൂടെ വെളിവാക്കാത്ത ഇത്തരം ബാധ്യതകള്‍ സുതാര്യതയെ ബാധിക്കും. ബഡ്ജറ്റിനു വെളിയില്‍ നിന്നുള്ള കടമെടുക്കല്‍ കടബാധ്യത വര്‍ദ്ധിപ്പിക്കും. ഇത് കാലക്രമേണ കടക്കെണിയിലേക്ക് നയിക്കും. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കടബാധ്യതയെപറ്റി നിയമസഭ അറിയുക പോലും ഇല്ലെന്നും സിഎജി വിമര്‍ശിച്ചിട്ടുണ്ട്.
സി.എ.ജി. ക്രമക്കേട് കണ്ടെത്തിയതോടെയാണ് മസാലബോണ്ട് വൻ വിവാദത്തിലായത്. പിന്നാലെയാണ് ഇ.ഡി. സംഘം കേസെടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട തുകയുടെ മൂന്നിരട്ടിവരെ പിഴയായി ഈടാക്കാമെന്നാണ് ഫെമ നിയമത്തിലെ സെക്ഷൻ 13-ൽ വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെയെങ്കിൽ ചുമത്താവുന്ന പരമാവധി പിഴത്തുക 6,450 കോടി രൂപയാണ്. അത് ഒടുക്കിയേ തീരൂ.
കിഫ്ബി വിദേശ നാണയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ എൻഫോഴ‍്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസകിന് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമായിരുന്നു പരാതി.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ചൂണ്ടിക്കാട്ടി ഐസക് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഈ സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. പുതിയ തീയതി നിശ്ചയിച്ച് ഉടൻ നോട്ടീസ് അയക്കും. നോട്ടീസ് കിട്ടിയാലും ഹാജരാകണോയെന്ന് പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് തോമസ് ഐസക് പറഞ്ഞത്.
ഇപ്പോൾ ഉന്നയിച്ചിട്ടുള്ള മസാല ബോണ്ട് കേസിൽ വിദേശനാണയ നിയന്ത്രണചട്ടം(ഫെമ) ലംഘിച്ചെന്ന് തെളിഞ്ഞാൽ കിഫ്ബി പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. പിഴയായി മാത്രം 6,450 കോടി രൂപ കിഫ്ബി നൽകേണ്ടിയും വരും. കേസിന്റെ പ്രാഥമിക മൊഴിയെടുപ്പ് പൂർത്തിയായാൽ മസാലബോണ്ടിൽ നിക്ഷേപമിറക്കിയവരുടെ സമ്പത്തിന്റെ ഉറവിടം തേടുന്നതിലേക്ക് ഇ.ഡി. തിരിയും. കിഫ്ബിയിലൂടെയാണ് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിലേറെയും എന്നതിനാൽ സംസ്ഥാന സർക്കാരിനെ അതിഗുരുതമായി ബാധിക്കുന്ന കേസായി ഇത് മാറിയേക്കാം. തോമസ് ഐസക്കിന് ഇനിയും നോട്ടീസയക്കാൻ തന്നെയാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനായി കേരള അടിസ്ഥാനസൗകര്യ നിേക്ഷപഫണ്ട് നിയമപ്രകാരം സ്ഥാപിതമായ ധനകാര്യ ബോർഡ് കോർപറേറ്റാണ് കിഫ്ബി. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ 2019 മേയ് 17-ന് മസാല ബോണ്ടുകൾ വിതരണംചെയ്തു. 7.23 ശതമാനം പലിശയ്ക്കു 2,150 കോടി രൂപയാണു ഇങ്ങനെ സമാഹരിച്ചത്.
വിദേശ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. രാജ്യത്തിനുള്ളിൽ നിന്നു മാത്രമേ സഞ്ചിതനിധി സെക്യൂരിറ്റിയായി നൽകി വായ്പയെടുക്കാനാകു. ഇതിനുവേണ്ടി സംസ്ഥാനം നിയമം നിർമിക്കണം. കിഫ്ബിപോലുള്ള കോർപറേറ്റ് സംവിധാനത്തിലൂടെയും ഇപ്രകാരം വിദേശവായ്പ എടുക്കാനാകില്ലെന്ന് സി.എ.ജി. കണ്ടെത്തിരുന്നു.
ഇതും ഇ.ഡി.യുടെ കേസിന്റെ അടിസ്ഥാനമാവും. എന്നാൽ വ്യക്തികൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ബോഡി കോർപറേറ്റുകൾ, കമ്പനികൾ എന്നിവയ്ക്ക് വിദേശവായ്പ വാങ്ങുന്നതിനായി തടസ്സമില്ല എന്ന ഭരണഘടനയിലെ വാചകങ്ങളാണ് കിഫ്ബിയെ ന്യായീകരിക്കാൻ സംസ്ഥാനം ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha