മലപ്പുറം ജില്ലയുടെ മലയോര മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് പുതുവത്സര സമ്മാനവുമായി റെയിൽവേ..

മലപ്പുറം ജില്ലയുടെ മലയോര മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് പുതുവത്സര സമ്മാനവുമായി റെയിൽവേ. നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 14-ൽ നിന്ന് 16 ആയി ഉയരും.
ഒരു എസി ത്രീ ടയർ കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. പുതുക്കിയ കോച്ചുകളുമായി ഡിസംബർ 31-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന 16349 ട്രെയിനും, ജനുവരി ഒന്നിന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16350 ട്രെയിനും സർവീസ് നടത്തുന്നതാണ്.
. നിലമ്പൂർ - മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് യാത്രക്കാരുടെ ദീർഘകാലമായുള്ള ഈ ആവശ്യം റെയിൽവേ അംഗീകരിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























