തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും... കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും

തൃശൂർ കിഴക്കുംപാട്ടുകരയിൽ നിന്നും വിജയിച്ച തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും. കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും.
പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. തൃശൂരുക്കാർക്ക് കോൺഗ്രസ് നൽകുന്ന ക്രിസ്മസ് സമ്മാനമാണ് ഇതെന്നും ഡിസിസി പ്രസിഡന്റ് .
നാളെ രാവിലെയാണ് തൃശൂർ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലുതവണ വീതം വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ ലാലി ജെയിംസ്, സുബി ബാബു, ശ്യാമള മുരളീധരൻ എന്നിവരെ മാറ്റിനിർത്തിയാണ് പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. നിജി ജസ്റ്റിനെ മേയറായി പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് പരാതിയുണ്ടാകുന്നത് കണക്കിലെടുത്ത് ടേം വ്യവസ്ഥയിൽ മേയറായി നിശ്ചയിക്കാനായിരിക്കും തീരുമാനമാകുക.
"
https://www.facebook.com/Malayalivartha


























