കർഷകർ പ്രക്ഷോഭത്തിന്... തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി ഏറ്റെടുക്കുന്നു

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി ഏറ്റെടുക്കുന്നു. കർഷകർ പ്രക്ഷോഭത്തിന്. ഹെസൂറിലെ ചോലഗിരിയിലാണ് കൃഷിയോഗ്യമായ 2980 ഏക്കർ ഭൂമി 12 ഗ്രാമങ്ങളിൽ നിന്നായി ഏറ്റെടുക്കുന്നത്. കർഷകരുടെ സംഘടന മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാനൊരുങ്ങുകയാണ്.
അദ്ദേഹം അനുകൂലമായ നിലപാടെടുത്തില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് അവർ പറയുന്നു. പദ്ധതി 12 ഗ്രാമങ്ങളിലെ കൃഷിയെയാണ് ബാധിക്കുന്നത്. വിമാനത്താവളം വരുന്നതുകൊണ്ട് നാട്ടുകാർക്ക് വലിയ പ്രയോജനമൊന്നുമില്ല. എന്നാൽ ആയിരക്കണക്കിന് ആളുകളെയാണ് ഈ തീരുമാനം ബാധിക്കുന്നതെന്ന് കർഷകർ പറയുന്നു. അതിനാൽ പദ്ധതി മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
"
https://www.facebook.com/Malayalivartha


























