നിർണായക ദൃശ്യങ്ങൾ മാന്തിയെടുക്കാൻ ഇഡി.... തലസ്ഥാനത്ത് ഭൂമികുലുക്കം! വീണയ്ക്ക് പൂട്ട് വീഴുമോ? സ്വപ്നയുടെ അടുത്ത ബംബർ!

കോടതിയുടെ അനുമതിയോടെയാണു എന്‍.ഐ.എ. കസ്‌റ്റഡിയിലുള്ള മൊബൈല്‍ഫോണ്‍ ഇ.ഡിയ്‌ക്കു വിട്ടുകിട്ടിയത്. ഈയാഴ്‌ച വിവരങ്ങള്‍ ലഭിക്കുമെന്നാണു അറിയിച്ചിട്ടുള്ളത്. ഈ ഫോണിലെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് എന്‍.ഐ.എ. കൈമാറിയിരുന്നില്ല. 2020 ജൂലൈയില്‍ ബംഗളുരുവില്‍നിന്നു സ്വപ്‌നയെ അറസ്‌റ്റു ചെയ്‌ത എന്‍.ഐ.എ. ആറു മൊബൈല്‍ ഫോണുകളാണു ഇവരില്‍ നിന്നു പിടിച്ചെടുത്തത്.
ഇ.ഡി. അന്വേഷണം ഏറ്റെടുത്തപ്പോള്‍, 2018 മുതലുള്ള ഫോണ്‍ രേഖകളാണു ലഭിച്ചത്. സ്വപ്‌നയെ ചോദ്യം ചെയ്‌തതില്‍ നിന്നാണു 2016-17 കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ എന്‍.ഐ.എ. പിടിച്ചെടുത്തിരുന്നുവെന്നു വ്യക്‌തമായത്. ഈ ഫോണിലെ വിവരങ്ങള്‍ എന്‍.ഐ.എ. ശേഖരിച്ചിരുന്നു. ഇതില്‍ ചില സുപ്രധാന വീഡിയോകളടക്കം ഉണ്ടെന്നാണു സ്വപ്‌ന പറയുന്നത്.
ഉന്നതരെയടക്കം ഒട്ടേറെപ്പേരെ സ്വപ്‌ന സുരേഷ് നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍.ഐ.എയ്‌ക്കു തെളിവു ലഭിച്ചിരുന്നു. മുഖ്യമന്ത്രി, കോണ്‍സുലേറ്റിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ തന്റെ മൊബൈലില്‍ ഉണ്ടെന്നും സ്വപ്‌ന ഇ.ഡിയോട് പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ മൊബൈല്‍ ഫോണ്‍ അനിവാര്യമാണ്.
സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 164 രേഖപ്പെടുത്തുന്നത്.സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തികലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സർക്കാറിനെതിരായ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha