Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

ഡയറിക്കുറിപ്പ് ഞെട്ടിക്കുന്നത്... ഹോക്കി താരം ശ്യാമിലിയുടെ മരണത്തില്‍ ഞെട്ടിക്കുന്ന തെളിവുകളുമായി ഡയറിക്കുറിപ്പ്; എന്റെ മുന്നില്‍വച്ച് ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെട്ടു; സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിച്ചു; ഡയറി ബന്ധുക്കള്‍ പൊലീസിനു കൈമാറി

21 JULY 2022 09:34 AM IST
മലയാളി വാര്‍ത്ത

ഹോക്കി താരം പോണേക്കരയില്‍ പീലിയാട്ട് റോഡ് കടയപ്പറമ്പില്‍ ശ്യാമിലിയുടെ(26) മരണം ഒരു നാടിനെയാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ 25ന് വൈകിട്ട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ശ്യാമിലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മേയ് നാലിന് കേരള ഒളിംപിക് ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ചു കളത്തിലിറങ്ങാനിരിക്കെയാണ് ശ്യാമിലിയുടെ ദുരൂഹ മരണം.

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്യാമിലി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കടുത്ത മാനസികപീഡനം നേരിടേണ്ടി വന്നതാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറഞ്ഞു.

 



അതേസമയം ആഴ്ചകള്‍ക്കു ശേഷം കണ്ടെടുത്ത ഡയറിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ഞാന്‍ എന്തിനു മരിക്കണം, അയാള്‍ എന്താണ് എനിക്കു നല്ലതു ചെയ്തത്? എന്നാണ് ഡയറിയില്‍ എഴുതിയിട്ടുള്ളത്. ഭര്‍ത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഡയറിയില്‍ എഴുതി വച്ചശേഷമാണ് ഏപ്രില്‍ 25നു വൈകിട്ട് ശ്യാമിലി ഫാനില്‍ തൂങ്ങി മരിക്കുന്നത്. ഡയറി ബന്ധുക്കള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.

എന്റെ മുന്നില്‍ വച്ച് എന്റെ ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിക്കും. വൃത്തികേടുകള്‍ പറയിപ്പിക്കും.



ഞാന്‍ സാധാരണ നിലയിലാകുമ്പോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.

ഇംഗ്ലിഷും മലയാളവും കലര്‍ത്തി സ്വന്തം കൈപ്പടയില്‍ ശ്യാമിലി എഴുതിയ 18 ലേറെ പേജുകളില്‍ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍നിന്നുമുണ്ടായ പീഡനങ്ങള്‍ വിശദമായി പറയുന്നുണ്ട്. തന്റെ പേരില്‍ ഫെയ്‌സ്ബുക് പേജുണ്ടാക്കി പല പെണ്‍കുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പില്‍ പറയുന്നു.

മേയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മല്‍സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. മരണം. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭര്‍തൃവീട്ടിലും പിന്നീടു സ്വന്തം വീട്ടില്‍ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് ഒരു മാസം മുമ്പ് എഴുതിയതാണ് ഡയറിയിലുള്ള പല കാര്യങ്ങളുമെന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറയുന്നു. ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. സഞ്ജു രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നിരിക്കെ പാസ്‌പോര്‍ട് പൊലീസ് തിരികെ നല്‍കി.

 



സഹോദരി മരിക്കുമ്പോള്‍ ഇയാള്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നാണു പൊലീസ് പറഞ്ഞിരിക്കുന്നത്. നാലു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനം നല്‍കണം എന്ന് ആവശ്യപ്പെട്ടു നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായിരിക്കെ സ്‌കൂട്ടറില്‍ തിരുവല്ല വരെ കൊണ്ടു പോയത് ഗര്‍ഭഛിദ്രത്തിനു കാരണമായി. ഭര്‍തൃവീട്ടില്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ശാരീരികമായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം യാത്ര പോകാന്‍ നിര്‍ബന്ധിച്ചിരുന്ന വിവരം പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ ഡയറിയില്‍ നിന്നാണ് അറിഞ്ഞതെന്നും ഷാമിക പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (3 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (3 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (4 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (4 hours ago)

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (5 hours ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (6 hours ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (6 hours ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (7 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (7 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (7 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (7 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (7 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (7 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (7 hours ago)

Malayali Vartha Recommends