കോഴിക്കോട് മര്‍ക്കസ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം.... മര്‍ക്കസ് കോംപ്ലക്സിലെ മൂന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്, പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന മുറി പൂര്‍ണ്ണമായും കത്തിനശിച്ചു, ആളപായമില്ല

കോഴിക്കോട് മര്‍ക്കസ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം.... മര്‍ക്കസ് കോംപ്ലക്സിലെ മൂന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്, പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന മുറി പൂര്‍ണ്ണമായും കത്തിനശിച്ചു, ആളപായമില്ല.
മൂന്നാം നിലയിലെ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്റെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലായിരുന്നു തീപ്പിടുത്തം. മുറിക്കുള്ളിലുണ്ടായിരുന്ന പുസ്തകങ്ങളും ഫര്‍ണീച്ചറുകളും പൂര്‍ണ്ണമായും കത്തിനശിച്ചുപോയി.
തീപ്പിടുത്തം നടന്ന മുറിയുടെ മുകള്‍ ഭാഗം ഷീറ്റുപയോഗിച്ചാണ് നിര്‍മ്മിച്ചത്. അതിന് മുകളില്‍ സോളാര്‍ പാനലുകളും സ്ഥാപിച്ചിരുന്നു. തീപ്പിടുത്തത്തില്‍ ഇതെല്ലാം കത്തിനശിച്ചു. കെട്ടിടത്തിന് താഴെ ബൈക്കുകളും ഒരു കാറും നിര്‍ത്തിയിട്ടിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിച്ചത് കാരണം അവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി.
ഇന്നലെ രാത്രി 11 മണിയോടെ കെട്ടിടത്തിന് മുകളില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടയാളുകള്‍ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കലാനാഥിന്റെ നേതൃത്വത്തില്‍ ബീച്ച് സ്റ്റേഷനില്‍ നിന്ന് മൂന്ന് യൂണിറ്റും മീഞ്ചന്തയില്‍ നിന്ന് രണ്ട് യൂണിറ്റും അഗ്‌നിശമനസേനയെത്തി തീയണച്ചു.
തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ ഇന്ന് കൂടുതല്‍ പരിശോധനയും അന്വേഷണവും നടത്തുമെന്ന് അഗ്‌നിശമനസേന .
https://www.facebook.com/Malayalivartha