തൃശൂരില്‍ മത്സരയോട്ടം നടത്തിയ ആഢംബര വാഹനങ്ങളിലൊന്ന് ടാക്‌സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം.. മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

തൃശൂരില്‍ മത്സരയോട്ടം നടത്തിയ ആഢംബര വാഹനങ്ങളിലൊന്ന് ടാക്‌സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്.
ടാക്‌സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്. ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പോട്ടൂരില്‍ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ച് കയറിയത്.
പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ആരോപിക്കുന്നത്. ബിഎംഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയി.
ഥാറില്‍ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിന്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.
അതേസമയം മറ്റൊരു സംഭവത്തില്‍ തൃശൂരില്‍ ഇരട്ട കുട്ടികളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ്, കെഎസ്ആര്‍ടിസി ബസിന് പുറകിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഷെഫീഖ്, അന്‍ഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവില്‍ വെച്ച് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആംബുലന്‍സിന്റെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha