തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയില്‍ ചാടി.... പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി... വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ തുടരുന്നു

തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയില്‍ ചാടി.... പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി... വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ തുടരുന്നു.
ഇരിങ്ങാലക്കുട കരുവന്നൂര്‍ പുഴയിലാണ് ഇരിങ്ങാലക്കുട സ്വദേശി അലന്‍ ക്രിസ്റ്റോ (18) ചാടിയത്. വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. കരുവന്നൂര്‍ പാലത്തിന് സമീപം സൈക്കിള്‍ നിര്‍ത്തി വിദ്യാര്‍ത്ഥി പുഴയിലേയ്ക്കു ചാടുകയായിരുന്നു.
മൂര്‍ക്കനാട് സ്വദേശിയായ ഇലക്ട്രിഷ്യന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയോട് ചാടല്ലേയെന്ന് പറയുമ്പോഴേക്കും അലന്‍ പുഴയിലേക്ക് ചാടിയെന്ന് അദ്ദേഹം പറയുന്നുു. താഴെപ്പോയി വഞ്ചിയെടുത്ത് പുഴയിലേയ്ക്ക് ഇറങ്ങിയെങ്കിലും അലന്‍ മുങ്ങിത്താണു. ചിമ്മിനി ഡാം തുറന്നതിനാല്‍ പുഴയില്‍നല്ല ഒഴുക്കായിരുന്നു. അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha