മകനെപ്പോലെയെന്ന് മതമേലധ്യക്ഷന്‍, സഹോദരനെ പോലെയെന്ന് ഇന്‍സ്‌പെക്ടര്‍; ഒരു ഗുണ്ടയുടെ പിടിപാട് കണ്ടോ.... 'ഈ കത്തുമായി വരുന്നയാളെ എന്റെ മകനായി കരുതി വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണം' ഈ ഒരു വാരി മാത്രം പിന്നെ സംഭവിച്ചത് ഇങ്ങനെ

'ഈ കത്തുമായി വരുന്നയാളെ എന്റെ മകനായി കരുതി വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണം'... പത്താംകളം പണമിടപാടും മുച്ചീട്ടുകളിയും തട്ടിപ്പും ഭീഷണിപ്പെടുത്തി വസ്തുക്കള്‍ എഴുതിവാങ്ങുന്നതും ഉള്‍പ്പെടെ നിരവധി കേസുകളില്‍പെട്ട് കാപ്പാചുമത്തി ജില്ലയില്‍നിന്ന് നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ടയ്ക്കുവേണ്ടി സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടിയുള്ള ഒരു മതമേലധ്യക്ഷന്റെ കത്തിന്റെ തുടക്കം ഇങ്ങനെ.
'നിങ്ങള്‍ എന്റെ സ്വന്തം സഹോദരനെ പോലെ'യെന്നായിരുന്നു ഇന്‍സ്‌പെക്ടറുടെ ഫോണ്‍ ശബ്ദരേഖ. ഗുണ്ടയുമായുള്ള ബന്ധം തെളിഞ്ഞതോടെ ഇന്‍സ്‌പെക്ടറെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മറ്റൊരു മതമേലധ്യക്ഷനും ഗുണ്ടയും ചേര്‍ന്ന് ഒരു തെര്‍മൊകോള്‍ പെട്ടിനിറയെ മുന്തിയ ഇനം മീനുകളുമായി തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിലെത്തി സംസ്ഥാനത്തെ പ്രധാനിയെയും സംസ്ഥാന പോലീസിലെ പ്രധാനിയെയും സന്ദര്‍ശിച്ച് സഹായം തേടി.
ഉന്നതരുമൊത്തുള്ള ഈ ചിത്രങ്ങള്‍ ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കാട്ടി തന്റെ ഉന്നതബന്ധം ബോധ്യപ്പെടുത്തി. ഈ ബന്ധങ്ങളുടെ പിന്‍ബലത്തില്‍ മണര്‍കാട്ട് ഗുണ്ട നടത്തിയിരുന്ന കോടികള്‍ മറിയുന്ന ചീട്ടുകളി കേന്ദ്രത്തിലേക്ക് തിരിഞ്ഞ് നോക്കാന്‍പോലും ജില്ലയിലെ പോലീസ് തയ്യാറായിരുന്നില്ല.
വ്യാപക പരാതിയുയര്‍ന്നതോടെ പലതവണ റെയ്ഡ് നിശ്ചയിച്ചെങ്കിലും പോലീസ് പുറപ്പെടുംമുമ്പെ ഗുണ്ട വിവരമറിയും. ജില്ലാ പോലീസ് ആസ്ഥാനത്തെ രണ്ടാം നിരയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയിരുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ഗത്യന്തരമില്ലാതെ റെയ്ഡ് നടത്തി, അതും സ്ഥലത്തെ പോലീസിനെ അറിയിക്കാതെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം.
ഉന്നത ബന്ധത്തിന്റെ പിന്‍ബലത്തില്‍ റെയ്ഡിനെത്തിയ പോലീസ് സംഘത്തെ മതമേലധ്യക്ഷന്റെ പണപ്പിരിവുകാരന്‍ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും റെയ്ഡിനെത്തിയ ഇന്‍സ്‌പെക്ടര്‍ ഇയാളെ തോക്കുചൂണ്ടി കീഴ്‌പെടുത്തിയാണ് ചീട്ടുകളി കേന്ദ്രത്തില്‍ റെയ്ഡ് പൂര്‍ത്തിയാക്കിയത്. ഈ ഗുണ്ടയുടെ കോടികള്‍ വിലമതിക്കുന്ന ആഡംബര വീട്ടിലെ ആഘോഷങ്ങളില്‍ ഇന്‍സ്‌പെക്ടറും ചില പോലീസുകാരും നിത്യ സന്ദര്‍ശകരായിരുന്നു. സംഭവം വിവാദമായതോടെ സ്ഥലം ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്ത് പോലീസുകാരെ സ്ഥലംമാറ്റി.
ഒരു രാഷ്ട്രീയ നേതാവ് ഗുണ്ടയുടെ ആഡംബര വീട്ടിലെത്തി ഊഞ്ഞാലില്‍ ഇരിക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ജില്ലയിലെ ഒരു മുന്‍ എം.എല്‍.എയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതും ഗുണ്ടയുടെ കെട്ടിടത്തിലായിരുന്നു. എം.എല്‍.എ. ബോര്‍ഡ് വെച്ച വാഹനത്തില്‍ പരസ്യമായി ഇദ്ദേഹം ഗുണ്ടയുടെ വീട്ടിലെത്തിയിരുന്നതും നാട്ടുകാര്‍ക്ക് സുപരിചിതം.
ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഗുണ്ടയുമായി തനിക്ക് വ്യക്തിബന്ധമോ, സൗഹൃദമോ ഇല്ലെന്ന് ഗുണ്ടാ-പോലീസ് ബന്ധത്തിന്റെ പേരില്‍ ആരോപണവിധേയനായ ഇന്‍സ്പെക്ടര്‍. പരമ്പരയുമായി ബന്ധപ്പെട്ട് 'മാതൃഭൂമി'യുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാര്‍ സഹായിച്ചുവെന്ന ഗുണ്ടയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. പ്രതി പറയുന്നതോണോ അതോ പോലീസിന്റെ ഭാഗത്താണോ ശരി എന്ന് കണ്ടെത്താനാണ് നിര്‍ദേശം.
അതിനര്‍ഥം പോലീസ് തെറ്റുകാരാണ് എന്നല്ല. 2020-ല്‍ ഒരു അടിപിടിക്കേസിലാണ് ഈ പ്രതിയെ പിടികൂടുന്നത്. ആദ്യം എഫ്.ഐ.ആറില്‍ പേരില്ലായിരുന്നു. അന്വേഷിച്ച് കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാളെ പ്രതിചേര്‍ത്തത് താനാണെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
പ്രതികളെ കണ്ടെത്തുന്നതിന് പാരിതോഷികം പ്രഖ്യാപിച്ച വിവരം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഇപ്പോഴുമുണ്ട്. അന്ന് ഇയാളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് 60,000 രൂപയോളം തനിക്ക് ചെലവായിട്ടുണ്ട്. ഇയാളുടെ പരിചയക്കാരെയടക്കം പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പക തന്നോടുണ്ടായിരുന്നു.
പിന്നീട് ഒരു കഞ്ചാവ്കടത്ത് കേസുമായി ബന്ധപ്പെട്ട് ഔദ്യോഗിക നമ്പരില്‍ ഇയാള്‍ ആറുതവണ വിളിച്ചു. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ കൈമാറാനാണ് വിളിച്ചത്. പ്രതി ഇയാളുടെ എതിര്‍ സംഘത്തില്‍പെട്ടയാളായതുകൊണ്ട്മാത്രമാണ് അങ്ങനെ ചെയ്തത്. ഇയാളെ പിടിക്കാന്‍ കര്‍ശന നടപടിയെടുത്തതിന്റെ വൈരത്തിലാണ് താനുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ഉന്നത ഉദ്യോഗസ്ഥനോട് പറഞ്ഞതെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha