Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വഴിയേ നടക്കാൻ പറ്റില്ല നീന്താം.. ഭൂരഹിതർക്ക് സംസഥാന സർക്കാരിന്റെ എട്ടിന്റെ പണി.. വീട്ടിലേക്ക് വഴിയായി നല്‍കിയത് തോട്, വെള്ളക്കെട്ട് മൂലം കിണര്‍ താഴ്ത്താന്‍ പോലും കഴിയാതെ കുടില്‍ കെട്ടി കഴിയുകയാണ് കായംകുളം കൃഷ്ണപുരം സ്വദേശികൾ..

21 JULY 2022 08:51 AM IST
മലയാളി വാര്‍ത്ത

ഭൂരഹിതന് വീട് വെയ്ക്കാന്‍ പതിച്ച് നല്‍കിയത് വെള്ളക്കെട്ടുള്ള വയല്‍. മലയൻ കനാലിന്‍റെ കൈവഴിയായ തോടാണ് വീട്ടിലേക്ക് വഴിയായി നല്‍കിയത്. ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയെന്ന് ഭരണകൂടം മേനി നടിക്കുമ്പോള്‍ വെള്ളക്കെട്ട് മൂലം കിണര്‍ താഴ്ത്താന്‍ പോലും കഴിയാതെ കുടില്‍ കെട്ടി കഴിയുകയാണ് കായംകുളം കൃഷ്ണപുരം സ്വദേശി രാജു.

 

 

 

 

 

 

 

പന്തല്‍ കെട്ടി മേള സംഘടിപ്പിച്ച് തന്നെ ആഘോഷമായാണ് ഒരോ സര്‍ക്കാരും ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നത്. ഭൂരഹിതനായ 68 വയസ്സുള്ള രാജുവിനും പട്ടയം കിട്ടിയതും ഇത് പോലെ തന്നെയായിരുന്നു. 2013 ല്‍ ഉമ്മന‍് ചാണ്ടിയുടെ കാലത്താണ് തിരുവനന്തുപരത്തെ സംസ്ഥാന പട്ടയമേള. അപേക്ഷകരെയെല്ലാം വില്ലേജ് ഓഫീസര്‍മാര്‍ പ്രത്യേകം ബസ് ഏര്‍പ്പെടുത്തിയാണ് തിരുവനന്തപുരത്തെത്തിച്ചത്. തിരിച്ചുവന്ന് പട്ടയഭൂമി കണ്ട രാജു ഞെട്ടി.

 

 

 

 

 

 

കായംകുളം തോണ്ടാലി കുന്നേൽപാലത്തിന് സമീപം വെള്ളക്കെട്ട് നിറഞ്ഞ വയലായിരുന്നു സ്ഥലം. വീട്ടിലേക്കുള്ള വഴിയായി നല്‍കിയത് മലയൻ കനാലിന്‍റെ കൈവഴിയായ തോട്. കിണറും കക്കൂസും നിര്‍മിക്കാന്‍ ആളെത്തിയെങ്കിലും വെള്ളക്കെട്ടായതിനാല്‍ പിന്‍മാറി. ഒറ്റമുറി കുടില്‍ കെട്ടി കഴിയുകയാണ് രാജന്‍. സമീപത്ത് വെള്ളം കയറാത്ത പുറംപോക്ക് ഭൂമി ഉണ്ടായിട്ടും പുരയിടം എന്ന് പട്ടയത്തിൽ രേഖപ്പെടുത്തി രാജുവിനെ എല്ലാവരും ചേര്‍ന്ന് പറ്റിച്ചു. പകരം ഭൂമി തരാന് വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ വര്‍ഷങ്ങളായി കയറിഇറങ്ങുകയാണ് ഈ വൃദ്ധന്‍. ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് മാത്രം.

 

 

 

 

 

 

 

 

ആനച്ചാലിലെ യൂക്കാലി പ്ലാന്‍റേഷന്‍ റിസർവ് വനമാക്കാനുള്ള വിജ്ഞാപനത്തിനെതിരെ പ്രതിഷേധം, വനപാലകരെത്തിയാൽ തടയുംപാട്ടക്കരാര്‍ അവസാനിച്ച ഇടുക്കി ആനച്ചാലിലെ യൂക്കാലി പ്ലാന്‍റേഷന്‍, റിസര്‍വ്വ് വനമായി പ്രഖ്യാപിക്കാനുള്ള വനംവകുപ്പ് വിജ്ഞാപനത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. വിജ്‍ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരം തുടങ്ങി. ഭൂമി റവന്യു വകുപ്പിന്‍റേതാണെന്നും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി.

 

 

 

 

 

 

 

 

 

 

കഴിഞ്ഞ മെയ് പത്തിനാണ് വനം വന്യജിവി വകുപ്പ് 87 ഹെക്ടറിലധികം വരുന്ന പ്ലാന്‍റേഷന്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ചത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റിന്‍റെ കൈവശമുണ്ടായിരുന്ന ഈ യൂക്കാലി തോട്ടം പാട്ടകരാര്‍ അവസാനിച്ചതോടെയാണ് സര്‍ക്കാറിന് ലഭിച്ചത്. ഇപ്പോള്‍ വനമായി പ്രഖ്യാപിച്ച യൂക്കാലി തോട്ടത്തിലെ സര്‍വെ നമ്പറുകളില്‍ പലതും ജനവാസ മേഖലയാണ്.

 

 

 

 

 

 

 

ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കി സര്‍ക്കാർ പുനരധിവസിപ്പിച്ചവരാണ് അധികവും. അതുകൊണ്ട് തന്നെ ഈപ്രദേശങ്ങളോന്നും വനമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് ഇടതുവലതുമുന്നണികളുടെ നിലപാട്. വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആനച്ചാലില്‍ സമരം തുടങ്ങിഭൂമിയില്‍ വനംവകുപ്പിന് അവകാശമില്ലെന്നാണ് ഇടതുമുന്നണി പറയുന്നത്.

 

 

 

 

 

 

 

 

 

പാട്ടകരാര്‍ അവസാനിച്ച് ഭൂമിയുടെഅവകാശി റവന്യൂവകുപ്പാണെന്നും അതുകൊണ്ട് ഈ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിനെതിരെ സമരവുമായി ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പങ്കാളിത്തത്തോടെ സംയുക്ത സമരസമിതി രൂപികരിച്ച് സമരം ശക്തമാക്കാനും പ്രദേശവാസികള്‍ ആലോചിക്കുന്നുണ്ട്. വനമാക്കാനുള്ള നടപടികളുമായി വനപാലകരെത്തിയാല്‍ തടയാനാണ് ഇവരുടെയെല്ലാം തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (15 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (32 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

Malayali Vartha Recommends