സ്കൂളിൽ പോകാതെ അച്ഛനൊപ്പം താമസിച്ച പതിനാലുകാരൻ 75 വയസ്സുകാരിയെ പീഡനത്തിനിരയാക്കി:- പോലീസിനെ അറിയിച്ചത് വൃദ്ധയുടെ മരുമകൻ

ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി 75 വയസ്സുകാരിയെ പീഡിപ്പിച്ച പതിനാലുകാരൻ പോലീസ് പിടിയിലായി. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളത്ത് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമായിരുന്നു വീട്ടിൽ താമസം. സമീപത്ത് താമസിച്ചിരുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡനത്തിനിരയാക്കിയത്. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയതോടെ സ്കൂളിൽ പോകാതെ വിദ്യാർത്ഥി അച്ഛനൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം.
സംഭവം നടന്ന സമയം ഭർത്താവിനൊപ്പം കട്ടിലിൽ ഇരിക്കുകയായിരുന്നു വൃദ്ധയെ സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വൃദ്ധയുടെ വീട്ടിലെത്തിയ മരുമകൻ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. വൃദ്ധയെയും 14 കാരനെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി.
പ്രായ പൂർത്തിയാകാത്തതിനാൽ ബന്ധുക്കൾക്കൊപ്പം അയച്ച വിദ്യാർത്ഥിയെ നാളെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
https://www.facebook.com/Malayalivartha