രണ്ടു വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും; വീണയ്ക്ക് ബിനീഷ് കോടിയേരിയുടെ അവസ്ഥ പിണറായിയുടെ പടിയിറക്കം ഇഡി ബംഗ്ലൂരുവില്‍ കളി തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇ.ഡി ലക്ഷ്യമിടുന്നത്. അതിനായി സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ ഇഡിയ്ക്ക് ധാരാളമാണ്. പക്ഷേ ഈകേസില്‍ സ്വപ്‌ന വീണയുടെ പേര് എടുത്തെടുത്ത് പറയുന്നുണ്ട്. അത് പിണറായിക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. വീണയെടെ ഇടപെടലുകളെ ഇഡിയും സംശയിക്കുന്നുണ്ട്. പ്രത്യേകിച്ച് അമേരിക്കന്‍ ഫാരിസ് അബൂബക്കറുമായുള്ള വീണയുടെയും കുടുംബത്തിന്റെയും ബന്ധം ചര്‍ച്ചയായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍. ഇടോടെ ബിനീഷ് കോടിയേരിക്ക് സംഭവിച്ചത് പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സംഭവിക്കാന്‍ പോകുന്നു എന്നാണ് മനസിലാക്കുന്നത്. ബംഗളുരുവില്‍ പിണറായിയെയും കുടുംബത്തെയും സഹായിക്കാന്‍ ആരുമുണ്ടാവില്ല. അത് ലക്ഷ്യം വച്ചുകൊണ്ടു തന്നെയാണ് ഇഡി കാര്യങ്ങള്‍ ബംഗ്ലൂരുവിലോട്ട് മാറ്റിയത്.
ഇവിടെയാണെങ്കില്‍ ഉന്നത സ്വാധീനം ഉണ്ടാകും. സ്വാധീനമുള്ള ഉന്നതന്‍ എന്ന് ഇ.ഡി. വിശേഷിപ്പിക്കുന്നത് പിണറായിയെതന്നെണ്.. മുഖ്യമന്ത്രിക്കെതിരെ വന്‍ നീക്കങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്.കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.ജയ്ശങ്കറും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. കേസിലെ പ്രതികള്‍ അന്വേഷണ ഏജന്‍സിക്കെതിരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായര്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി.ഇത് സര്‍ക്കാരിന്റെ സ്വാധീനം വഴിയാണെന്നും ശിവശങ്കറിന്റെ ഉപകരണമായി സന്ദീപ് മാറിയതിന്റെ തെളിവാണെന്നും ഇഡി സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ സുത്യാരമായ വിചാരണ ഉറപ്പാക്കാന്‍ കേസ് കേരളത്തിന്റെ അയല്‍ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീംകോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവര്‍ പ്രതികളായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള 610/2020 നമ്പര്‍ കേസാണ് ബംഗളുരുവിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയുടെയും മകളുടെയും പേര് ഇഡിയ്ക്ക് കൊണ്ടു വരണമെങ്കില്‍ അത് കേരളത്തില്‍ നിന്നുകൊണ്ട് നടക്കില്ല. ഇഡിയെ കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടുന്ന കാര്യവും അല്ല അത്.
അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ നടന്ന രണ്ട് ഉന്നതതല യോഗങ്ങളിലാണ് ഈ കേസുമായി ബന്ധപ്പെട്ട് നടന്നത്. ആ യോഗത്തിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ പ്രതിയായ സ്വപ്ന സുരേഷ് ഈ ഗുരുതരമായ ആരോപണങ്ങള്‍ അങ്ങനെ തള്ളിക്കളയാനാകില്ലെന്നാണ് ഡല്‍ഹിയിലെ ഉന്നതതല യോഗം വിലയിരുത്തിയത്. കേന്ദ്ര ധനമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമമന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകരുമാണ് യോഗങ്ങളില്‍ പങ്കെടുത്തത്. സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്ന ശേഷം അവര്‍ക്കെതിരെ എടുത്ത കേസും പൊലീസിന്റെ ഇടപെടലുകളും ഈ യോഗങ്ങളില്‍ ചര്‍ച്ചയായി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്നയുടെ മൊഴി ജൂണ്‍ 22, 23 തീയതികളില്‍ ഇ.ഡി രേഖപ്പെടുത്തിയിരുന്നു. സ്വപ്ന സ്വന്തം നിലയില്‍ മജിസ്‌ടേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു ഇ.ഡിയുടെ മൊഴിയെടുപ്പ്.
കോടതി ബംഗ്ലുരുവിലേയ്ക്ക് മാറ്റാന്‍ മാറ്റാന്‍ ഇ.ഡിയെ പ്രകോപിപ്പിച്ചത് പ്രധാനമായും നാല് ഘടകങ്ങളാണ്
1. സ്വപ്‌നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളുടെ പേരു പറഞ്ഞ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടു കേസുകള്‍ രജിസ്റ്റര്‍ചെയ്തു. (ഈ കേസുകള്‍ ഹൈക്കോടതി പിന്നീട് റദ്ദാക്കി)2. ഇ.ഡി ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജസ്റ്റിസ് വി.കെ. മോഹനനെ ജുഡിഷ്യല്‍ കമ്മിഷനായി നിയമിച്ചു. (ഇതു ഹൈക്കോടതി സ്റ്റേ ചെയ്തു.)3. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഉന്നത പദവിയുള്ള ശിവശങ്കര്‍ സാക്ഷികളെ സ്വാധീനിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെ ഇടപെടുവിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കും.4. സ്വപ്‌ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം. സ്വപ്നയെ കേസുകളില്‍ കുടുക്കി മൊഴി മാറ്റാന്‍ സര്‍ക്കാരും പൊലീസും സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ആരോപണമുണ്ട്.
അതേസമയം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു. മൊഴി പരസ്യമാക്കില്ല. മുദ്രവെച്ച കവറിലാകും ഇ.ഡി.മൊഴി കൈമാറുക. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി.യുടെ ഇത്തരത്തിലുള്ള നീക്കം.
ജൂണ്‍ 6,7 തീയതികളില്‍ സ്വപ്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും, ശിവശങ്കറും ഉള്‍പ്പെടയുള്ള ചില ഉന്നതര്‍ക്കും എതിരെ ഗൗരവ സ്വഭാവമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മൊഴി പരസ്യപ്പെടുത്തരുതെന്ന് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ മൊഴി മുദ്ര വച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാം എന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കേസില്‍ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, പോലീസും, ജയില്‍ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളുടെ വിശദശാംശങ്ങളും ഇഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി സന്ദീപ് നായരേ ശിവശങ്കര്‍ സ്വാധീനിച്ചതായും ഇഡി ഹര്‍ജിയില്‍ അവകാശപ്പെടുന്നു. ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഉള്ള കേസ് ബെംഗളൂരുവു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഇഡി യുടെ ആവശ്യം.
https://www.facebook.com/Malayalivartha