അടിയന്തരാവസ്ഥാ കാലത്ത് സഞ്ജയ് ഗാന്ധി മാദക സുന്ദരിയുടെ മടിയില്‍ വിവാദം പറഞ്ഞ് മന്ത്രി വാസവനും താരമാകുമ്പോള്‍

'അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോള്‍ സഞ്ജയ് ഗാന്ധി റുക്‌സാന സുല്‍ത്താന എന്ന മാദക സുന്ദരിയുടെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു'! വെറും ഒരു ജൂവലറി ബോട്ടിക് ഉടമ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളില്‍ അതീവ സ്വാധീനശക്തിയുള്ള ആളായത് എങ്ങനെ? മന്ത്രി വാസവനും താരമാകുമ്പോള്‍
'അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോള്‍ സഞ്ജയ് ഗാന്ധി റുക്‌സാന സുല്‍ത്താന എന്ന മാദക സുന്ദരിയുടെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു' മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞ വാചകമാണിത്. സംഭവം ഇപ്പോള്‍ വലിയ വിവാദമായി മാറിയിട്ടുണ്ട്. വെറും ഒരു ജൂവലറി ബോട്ടിക് ഉടമയായ റുക്‌സാന സുല്‍ത്താന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളില്‍ അതീവ സ്വാധീനശക്തിയുള്ള ആളായി മാറിയതെങ്ങനെ എന്ന ചോദ്യമാണ് മന്ത്രി വിഎന്‍ വാസവന്റെ വിവാദ പ്രസ്താവന ചര്‍ച്ചയാക്കുന്നത്.അടിയന്തിരാവസ്ഥക്കാലത്തെപ്പറ്റി പരാമര്‍ശിക്കപ്പെടുന്ന ഇടങ്ങളില്‍ പലതിലും റുക്‌സാന സുല്‍ത്താന എന്ന പേര് കാണാനാകും. സഞ്ജയ് ഗാന്ധിയുടെ പേരുമായി ചേര്‍ത്തുവച്ചാണ് റുക്‌സാന സുല്‍ത്താന എന്ന പേര് എപ്പോഴും കേള്‍ക്കാറുള്ളതെന്നതും വസ്തുതയാണ്.
ഒരു വരേണ്യ മുസ്ലിം കുടുംബത്തിലാണ് റുക്‌സാന സുല്‍ത്താന ജനിച്ചത്. പ്രശസ്ത ബോളിവുഡ് താരം ബീഗം പാര, റുക്‌സാനയുടെ മാതാവിന്റെ സഹോദരിയായിരുന്നു. നടി അമൃത സിങ് റുക്‌സാനയുടെ മകളാണ്. ഇത്തരം വരേണ്യ വിഭാഗങ്ങളെ മുന്നില്‍ നിര്‍ത്തിയായിരുന്നു സഞ്ജയ് ഗാന്ധി ഡല്‍ഹിയില്‍ വന്ധ്യതാ പരിപാടി വിജയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഈ ബന്ധമാണ് നിയമസഭയില്‍ വാസവന്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചത്. വാസവന്റെ സഞ്ജയ് ഗാന്ധി വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി പരാമര്‍ശം നടത്തിയത്.
അതേസമയം സഞ്ജയ് ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വാക്കുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ മറുപടി നല്‍കിയെങ്കിലും പ്രതിപക്ഷം നിലപാടില്‍ ഉറച്ചുനിന്നു.
https://www.facebook.com/Malayalivartha