ബംഗ്ലൂരുവില്‍ പിണറായിയെ കാത്തിരിക്കുന്നത് വന്‍ ട്വിസ്റ്റ് കേസെടുക്കാന്‍ സിബിഐയും നാളുകള്‍ എണ്ണി മുഖ്യന്‍

അങ്ങനെ സ്വര്‍ണക്കടത്ത് കേസ് ബംഗ്ലൂരുവിലേയ്ക്ക് മറ്റുകയാണ്. ഇതില്‍ സുപ്രീം കോടതിയുടെ വിധി വളരെ നിര്‍ണായകമാണ്. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു ട്രാന്‍സ്ഫര്‍ ഹര്‍ജിയാണ് ഇഡി. നല്‍കിയിരിക്കുന്നത്. സാമ്പത്തീക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിയാണല്ലൊ ഇഡി അപ്പോള്‍ ഈ കേസ് ബംഗ്ലൂരുവിലോട്ട് മാറുമ്പോള്‍ ആ കാര്യങ്ങളാകും പ്രധാനമായും ഇഡി അന്വേഷിക്കു. ഇവിടെ ഒരു ക്രിമിനല്‍ ഒഫന്‍സ് കൂടിയുണ്ട്. അതും അന്വേഷണ പരിധിയില്‍ വരുന്ന കാര്യമാണ് അങ്ങനെ വന്നാല്‍ ആ കേസ് അന്വേഷിക്കുക സിബിഐ ആയിരിക്കും. അതിനുള്ള സാധ്യത വളരെ ഏറെയാണ്. ഇഡി ഇപ്പോള്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഈ രഹസ്യ മൊഴിയില്‍ എന്തായാലും വീണയും മുഖ്യമന്ത്രിയും ജലീലും ഉണ്ടെന്നുറപ്പാണ്. അതിന്റെ സൂചനകള്‍ സ്വപ്‌ന നല്‍കിക്കഴിഞ്ഞു. അങ്ങനെ വരുമ്പോള്‍ ഈ കേസ് ക്രിമിനല്‍ ഒഫന്‍സുള്ള കേസ് സിബിഐ ഏറ്റെടുക്കും. അതായത് പിണറായി വിജയനെതിരെയും മകള്‍ക്കെതിരെയും അതുപോലെ തന്നെ കെടി ജലീലിനെതിരെയും സിബിഐ അന്വേഷണം ഉണ്ടാകും എന്ന്.
കേരളത്തെ പോലെയല്ല കാര്യങ്ങള്‍ അന്വേഷണവുമായി സഹകരിക്കണം. കേസ് അട്ടിമറി നടക്കില്ല. എന്താണോ അന്വേഷണ ഏജന്‍സി പറയുന്നത് അത് അനുസരിക്കണം. പിണറായി വിജയന്റെ കൂടെ ആരും കാണില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എങ്ങനെ പ്രതിഷേധിക്കും കേരളത്തിലെ തെരുവുകളില്‍ ജാഥ നടത്തുകയല്ലാതെ പാര്‍ട്ടി അണികള്‍ക്ക് വേറെ നിവര്‍ത്തിയില്ല. എന്തായാലും വണ്ടി പിടിച്ച് ആരും ചെന്ന് പ്രതിഷേധം നടത്തില്ലല്ലൊ. പിണറായി വിജയനെതിരെ ഈ അമ്പ് തിരിയും എന്ന് മനസ്സിലാക്കി തന്നെയാണ് ഇഡി ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നത്. ഇത് ഇഡിയുടെ മാത്രം തീരുമാനമല്ല. പിന്നില്‍ കേന്ദ്ര സര്‍ക്കാരാണ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് ഈ കേസ് സജീവമായി തന്നെ ഉണ്ടാകണം. കേരളത്തില്‍ അക്കൗണ്ട് തുറക്കണം ഇതെല്ലാം ബിജെപിയുടെ ലക്ഷ്യമാണ് അതുകൊണ്ടു തന്നെ രണ്ടു വര്‍ഷത്തോളം ഇതിന് ആയുസ്സുണ്ട്. എന്നാല്‍ അത്രയും നാള്‍ പിണറായി ആ അധികാര കസേരയില്‍ ഉണ്ടാകും എന്ന് നമുക്ക് ഒരിക്കലും ഉണ്ടാകില്ല. കേസ് അന്വേഷണം തുടങ്ങിയാല്‍ അതിന്റെ അപമാനവും സഹിച്ചുകൊണ്ട് പിണറായി അവിടെ ഇരിക്കും എന്ന് തോനുന്നില്ല. മാത്രമല്ല പിണറായി അവിടെ ഇരിക്കുന്നിടത്തോളം കാലം കുടുംബത്തിന് നേരെയുള്ള ആരോപണങ്ങള്‍ക്ക് ഇരട്ടി കനമായിരിക്കും. അതിനാല്‍ പിണറായി സ്വയം ഒഴിയാനുള്ള സാധ്യത വിലയിരുത്തുന്നവരും ഉണ്ട്.
എന്താലും സുപ്രീം കോടതി കേസ് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് കൂടുതല്‍ സാധ്യത. ഇതിനുവേണ്ടിയുള്ള ഞെട്ടിക്കുന്നൊരു നീക്കവും ഇഡി നടത്തിയിട്ടുണ്ട്. പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ സ്വപ്ന രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിക്കു കൈമാറും. അതിലെ ആരോപണങ്ങള്‍ പുറത്തു കേട്ടതിനേക്കാള്‍ ഗൗരവമേറിയവയാണെന്നുള്ളതുകൊണ്ടു തന്നെ സുപ്രീം കോടതി അനുമതി നല്‍കുനെന്നാണ് വിദഗ്ദാഭിപ്രായം.
സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി കേസിന്റെ തുടര്‍വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയില്‍നിന്നു ബെംഗളൂരുവിലെ സമാന കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. കേസിലെ മൂന്നാം പ്രതി സന്ദീപ് നായരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നാലാം പ്രതിയുമായ എം.ശിവശങ്കര്‍ സ്വാധീനിച്ചതായും ഇഡി കോടതിയെ അറിയിച്ചു. സ്വപ്നയുടെ മൊഴി പരസ്യമാക്കില്ല. മുദ്രവച്ച കവറിലാകും മൊഴി കോടതിയില്‍ സമര്‍പ്പിക്കുക. ജൂണ്‍ 6, 7 തീയതികളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡി നേരത്തേ പരിശോധിച്ചിരുന്നു.
അതേസമയം കേസിലെ വിചാരണ നടപടികള്‍ കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതിന് പിന്നില്‍ കള്ളക്കേസില്‍ കേരളാ പൊലീസ് ഉദ്യോഗസ്ഥരെ കുടുക്കുമോ എന്ന ഭയം. സര്‍ക്കാരിനെതിരെ എന്തു പറഞ്ഞാലും കേസെടുക്കുന്നതാണ് നിലവിലെ അവസ്ഥ. രാഷ്ട്രീയ പിന്തുണയുള്ളവര്‍ക്ക് വേഗത്തില്‍ ജാമ്യം കിട്ടും. അല്ലാത്തവര്‍ അകത്താകും. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്ന് ഇഡി കേസ് മാറ്റുന്നത്. സ്വപ്‌നാ സുരേഷിന്റെ മൊഴിയില്‍ അന്വേഷണം തുടങ്ങിയാല്‍ ഉദ്യോഗസ്ഥരെ ഏതു വിധേനയും കുടുക്കമെന്നാണ് അവരുടെ ഭയം. ഈ സാഹചര്യത്തില്‍ കരുതലോടെയാണ് കേരളത്തിലെ ഇഡി ഉദ്യോഗസ്ഥരുടെ യാത്ര.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ നിലവില്‍ വലിയ പ്രതിസന്ധിയേയും മാനസിക സമ്മര്‍ദ്ദങ്ങളേയും നേരിടുന്നുണ്ട്. സ്വപ്‌നയുടെ മൊഴിയില്‍ വമ്പന്മാരെ അറസ്റ്റു ചെയ്താല്‍ ഭരണ പാര്‍ട്ടിയുടെ കോപത്തിന് അത് കാരണമാകും. പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകും. ഇതിനൊപ്പം കള്ളക്കേസുകളിലൂടെ ഉദ്യോഗസ്ഥരെ കുടുക്കാനും ശ്രമിക്കും. അതാണ് സ്വപ്‌നയുടെ മൊഴി അതിശക്തമായിട്ടും കേരളത്തിലെ ഉദ്യോഗസ്ഥര്‍ മുമ്പോട്ട് പോകാന്‍ മടിക്കുന്നത്. അതിനിടെ സ്വപ്‌നയുടെ കൈയില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ രാജ്യദ്രോഹം തെളിയിക്കാന്‍ പോന്ന തെളിവുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഹൈക്കോടതിയില്‍ സ്വപ്‌ന നല്‍കുന്ന തെളിവ് എന്തെന്ന് മനസ്സിലാക്കി മുമ്പോട്ട് പോകാനാണ് ഇഡിയുടെ നീക്കം.
https://www.facebook.com/Malayalivartha