Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളത്തെ വിലയ്ക്ക് വാങ്ങി അദാനി ​ഗ്രൂപ്പ്! നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി... വരാനിരിക്കുന്നത് വമ്പൻ പദ്ധതികൾ

26 JULY 2022 01:02 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം പോർട്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് പദ്ധിതിയുടെ എംഡിയും സിഇഒയുമായ രാജേഷ് ഝാ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കൻ പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിഴിഞ്ഞം പോർട്ടിന് കൂടുതൽ പ്രാധാന്യം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കരാർ ലംഘനവുമായി ബന്ധപ്പെട്ട് സംസാരിച്ച് പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പുനരധിവസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയം ദുരീകരിക്കുമെന്നും ചർച്ച ചെയ്ത് ആശങ്കകൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തേക്ക് ആവശ്യമായ പാറക്കലുകൾ ഉറപ്പാക്കിയിട്ടുണ്ട്. എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി അദാനി പോര്‍ട്ട് & സെസ് ലിമിറ്റഡ് സി ഇ ഒ, കരണ്‍ ഗൗതം അദാനിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തി. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ യോഗത്തിൽ ഭാവി നിക്ഷേപങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. നേരത്തെ തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം 2023 മാര്‍ച്ചില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. 2023 സെപ്തംബറില്‍ ഓണത്തോടനുബന്ധിച്ച് പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യാനാണ് ധാരണയായത്.

പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ പരിസരവാസികളായ സാധാരണക്കാര്‍ക്കും അഭ്യസ്ഥവിദ്യര്‍ക്കും പരമാവധി തൊഴിലവസരങ്ങള്‍ ഒരുക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശവാസികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഇതിനകം പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്നത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കും. പോര്‍ട്ടിന്റെ സാദ്ധ്യതയെ പരമാവധി ഉപയോഗപ്പെടുത്താവുന്ന രൂപത്തില്‍ അനുബന്ധ നിക്ഷേപങ്ങള്‍ നടത്തുവാന്‍ അദാനി കമ്പനി മന്ത്രിയെ സന്നദ്ധത അറിയിച്ചു. പദ്ധതി പൂര്‍ത്തിയാക്കുവാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുലെ ലഭ്യത ഉറപ്പുവരുത്തുവാന്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കാമെന്ന് കമ്പനി മന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇതുകൊണ്ടും കഴിയുന്നില്ല, കേരളത്തില്‍ സിമന്‍റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റുകള്‍ തുടങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ് രം​ഗത്ത് വന്നിരുന്ന ഒരു വാർത്തയും പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കരണ്‍ അദാനി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ അനുബന്ധ വികസന സാധ്യതകളും പ്രധാന ചര്‍ച്ചാ വിഷയമായത്.

കൂടുതല്‍ പഠനത്തിനുശേഷം തുടര്‍നടപടിയിലേക്ക് കടക്കാമെന്നാണ് സര്‍ക്കാര്‍–അദാനി ഗ്രൂപ്പിന്റെ തീരുമാനം. സര്‍ക്കാരിനായി വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീ പോര്‍ട്ട് ലിമിറ്റഡാണ് (വിസില്‍) പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. അദാനി ഗ്രൂപ്പ് സിമന്‍റ്, ഗ്രീന്‍ ഹൈഡ്രജന്‍ വ്യവസായ മേഖലകളില്‍ ചുവടുറപ്പിക്കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ വിസില്‍ മുന്നോട്ടുവച്ചത്.

ഹോള്‍സിം എന്ന സ്വിസ് കമ്പനിക്ക് അംബുജയിലും എസിസിയിലും ഉണ്ടായിരുന്ന ഓഹരികള്‍ വാങ്ങുന്നതോടെ അദാനി രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്‍റ് വ്യവസായിയായി മാറും. ഇതോടെയാണ് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് പുതിയ സിമന്‍റ് പ്ലാന്‍റ് എന്ന നിര്‍ദേശം കൂടിക്കാഴ്ചയില്‍ സംസ്ഥാനം മുന്നോട്ടുവച്ചത്.

ഏറെ ഭൂമി ആവശ്യമില്ലാത്തതിനാല്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തുതന്നെ പ്ലാന്‍റ് സ്ഥാപിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസ് എന്ന കമ്പനിയുമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിന് അദാനി ഗ്രൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് വ്യവസായാവശ്യത്തിനായി വിഘടിപ്പിച്ചെടുക്കുന്ന ഹൈഡ്രജനാണ് ഗ്രീന്‍ ഹൈഡ്രജന്‍. ഹരിത ഹൈഡ്രജന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുമുണ്ട്. ഇതും പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാനത്ത് പലയിടത്തായി ഹരിത ഹൈഡ്രജന്‍ പ്ലാന്‍റുകള്‍ തുടങ്ങാമെന്ന നിര്‍ദേശം വിസില്‍ മുന്നോട്ടുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends