ബിജെപി വക ഇഡിയുടെ സർജ്ജിക്കൽ സ്ട്രൈക്ക്... പിണറായിയെ തൂക്കും! അറസ്റ്റ് മാത്രമല്ല, വേറെയും ചിലതുണ്ട്...

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിൽ റെയ്ഡ് നടത്തി മന്ത്രിയെ അറസ്റ്റ് ചെയ്തതോടെ പിണറായിക്ക് ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. മമതാ ബാനർജിയുടെ ഉറ്റ ബന്ധുവായ തൃണമൂൽ നേതാവും അറസ്റ്റിൻ്റെ വക്കിലാണ്. പാർത്ഥ ചാറ്റർജിയുടെ അറസ്റ്റ് വാർത്തയെത്തിയ ഉടനെയാണ് ശിവശങ്കറിനെ കൊണ്ട് മുഖ്യമന്ത്രി സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. മുൻ വിദ്യാഭ്യാസ മന്ത്രി ആണ് പാർത്ഥ ചാറ്റർജി. പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വീട്ടിലും റെയ്ഡ് നടന്നത്.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇഡിയുടെ സംശയം. ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് വൻതുക കണ്ടെടുത്ത സംഭവം. 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കിയത്.
പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും അനുയായിയുമെന്നാണ് അർപ്പിതയെ ഇഡി വിശേഷിപ്പിക്കുന്നത്. അർപ്പിത മുഖർജി ഏതാനും ബംഗാളി, ഒഡിയ, തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ്. ബംഗാളി സൂപ്പർതാരമായ പ്രൊസെൻജിത് ചാറ്റർജിയോടൊപ്പം രണ്ട് ചിത്രങ്ങളിലഭിനയിച്ചു. 2019-ലും 2020-ലും പാർഥ ചാറ്റർജിയുടെ ദുർഗ്ഗാ പൂജാ കമ്മറ്റിയുടെ നക്തല ഉദയൻ സംഘത്തിന്റെ പ്രമോഷണൽ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു. കൊൽക്കത്തയിലെ ഏറ്റവും വലിയ ദുർഗ്ഗാപൂജ കമ്മിറ്റികളിലൊന്നാണ് പാർത്ഥ ചാറ്റർജിയുടെ കമ്മിറ്റി.
അർപ്പിത മുഖർജിയുടെ വസതിയിൽ പാർത്ഥ ചാറ്റർജി ഇടയ്ക്കിടെ സന്ദർശിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അനധ്യാപക ജീവനക്കാരെയും അധ്യാപക ജീവനക്കാരെയും പ്രൈമറി അധ്യാപകരെയും നിയമവിരുദ്ധമായി നിയമിച്ചതായി ഇഡി അന്വേഷിക്കുന്നുണ്ട്.
പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയപ്പോഴാണ് പണം കണ്ടെടുത്തത്. കണ്ടെടുത്ത തുക പ്രസ്തുത അഴിമതിയിൽ നിന്നുള്ള വരുമാനമാണെന്ന് ഇഡി സംശയിക്കുന്നു.
അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 ലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് രേഖകൾ, രേഖകൾ, സംശയാസ്പദമായ കമ്പനികളുടെ വിശദാംശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസി, സ്വർണം എന്നിവയും ഇഡി കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയെയും ഇഡി അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാർ ജില്ലയിലെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.
ബംഗാൾ മന്ത്രിയെ അറസ്റ്റ് ചെയത ഇ.ഡി എന്തും ചെയ്യുമെന്ന് സിപിഎമ്മിനും മുഖ്യമന്ത്രിക്കും അറിയാം. ബംഗാൾ മുഖ്യമന്ത്രിയെ നിഷ്കരുണം നേരിടുന്ന ഇഡിക്ക് തന്നെ എന്തും ചെയ്യും എന്ന് പിണറായി കരുതുന്നു. നേരിട്ട് കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടാൻ പിണറായി തയാറല്ല . പ്രധാനമന്ത്രി പറയുന്ന കാര്യങ്ങൾ അതേപടി അനുസരിക്കുകയാണ് പിണറായി ചെയ്യുന്നത്. വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ അത് ആദ്യം നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്.
ലാവ്ലിൻ കേസിൽ പിണറായി പിന്തുടരുന്ന വിട്ടുവീഴ്ചാ മനോഭാവം തന്നെയാണ് ഇ ഡിയുടെ കാര്യത്തിലും മുഖ്യമന്ത്രി ചെയ്യുന്നത്. പ്രധാനമന്ത്രിയെ പ്രകോപിപ്പിക്കാതെ ജീവനും കൊണ്ട് രക്ഷപ്പെടുകയാണ് പിണറായിയുടെ ഉദ്ദേശ്യം. ആകെ പ്രതിസന്ധിയിലാണ് മുഖ്യമന്ത്രി. ബംഗാൾ മന്ത്രിക്കെതിരെ പകരം വീട്ടുന്ന ഇ.ഡി.തനിക്കെതിരെ എന്ന് തിരിയുമെന്ന് നോക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. പ്രധാനമന്ത്രിയുടെ കാലിൽ പിടിച്ചെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ.
https://www.facebook.com/Malayalivartha