പാലക്കാട് ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി.... വാതില്‍ മുട്ടിവിളിച്ച് അബ്ബാസിനെ പുറത്തിറക്കി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍

പാലക്കാട് കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി.... വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയെത്തിയ അക്രമി സംഘം, വാതില്‍ മുട്ടിവിളിച്ച് അബ്ബാസിനെ പുറത്തിറക്കി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
ശരീരമാസകലം വെട്ടേറ്റ അബ്ബാസിനെ ഉടന്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍.
https://www.facebook.com/Malayalivartha