യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി നഗ്നത പ്രദർശിപ്പിച്ചു; വിതുര ആനാട് കുന്നത്തുമല സ്വദേശി വിപിന്‍ ശ്രീകുമാറിനെ പിടികൂടി പോലീസ്

യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്താന്‍ ശ്രമം. കേസിലെ പ്രതി പിടിയിലായതായി റിപ്പോർട്ട്. വിതുര ആനാട് കുന്നത്തുമല വിപിന്‍ ഹൗസില്‍ വിപിന്‍ ശ്രീകുമാറി(33)നെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.
നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. രക്ഷപ്പെടുന്നതിനിടെ തന്നെ യുവതി മകനെ ഫോണില്‍ വിളിച്ചുവരുത്തി.
അതോടൊപ്പം തന്നെ സ്ഥലത്തെത്തിയ മകനെയും പ്രതി മര്‍ദിച്ചു. ഇതേതുടര്‍ന്ന് വാഹനത്തില്‍ കടന്നു കളഞ്ഞ ഇയാളെ വാഹന നമ്പര്‍ പരിശോധിച്ചാണ് പിടികൂടിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു. ലഹരിക്കടിമയായ പ്രതി വഴിയില്‍ പതിയിരുന്നാണ് യുവതിക്കു നേരേ ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha