ക്ലിഫ് ഹൗസിൽ കട്ട കലിപ്പ്...! ശ്രീറാമും ജലീലും ചേർന്ന് റിയാസിനെ തുരുത്തുമെന്ന് വീണ, ഒന്നേ അറിയേണ്ടതുള്ളു. അച്ഛന് ആരോടാണ് താത്പര്യം? കുന്തം വിഴുങ്ങി പിണറായി

ക്ലിഫ് ഹൗസിൽ കട്ട കലിപ്പ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ് പിതാവിനോട് പിണങ്ങിയത്. 2026 ലെ പൊതു തെരഞ്ഞടുപ്പിൽ തൻ്റെ ഭർത്താവിനെ തോൽപ്പിക്കാനാണോ അച്ഛൻ്റെ ഭാവമെന്നാണ് മകൾ വീണാ വിജയൻ പിതാവിനോട് ചോദിച്ചത്. മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞില്ലെന്നാണ് അറിവ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരേ സമയം സ്നേഹനിധിയായ പിതാവും സംസ്ഥാനത്തിൻ്റെ മുഖ്യ മന്ത്രിയാണ്. മകൾ മുഖ്യമന്ത്രിയുടെ ദൗർബല്യമാണ്. മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രിക്ക് സഹിക്കാൻ കഴിയില്ല. മകൻ്റെ കാര്യത്തിൽ അദ്ദേഹത്തിന് ഇത്രയൊന്നും ആശങ്കയില്ല. ഇക്കാര്യം പിണറായിയെ അറിയുന്നവർക്കെല്ലാം അറിയാം.
രണ്ടു വിഷയങ്ങളാണ് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിയത്. ഒന്ന്, മാധ്യമം പത്രത്തിനെതിരെ കെ.റ്റി.ജലീൽ വിദേശ തലവൻമാർക്ക് കത്തയച്ചത്. രണ്ടാമത്തേത് മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയത്. ഭർത്താവിനും ഭാര്യക്കും സസുഖം വാണരുളാനാണ് പിണറായി അവസരം ഒരുക്കിയത്.
വീണാ വിജയന് ഒന്നേ അറിയേണ്ടതുള്ളു. അച്ഛന് ആരോടാണ് താത്പര്യം? കെ.റ്റി.ജലീലിനും ശ്രീറാം വെങ്കിട്ടരാമനോടുമാണോ? അതോ തന്നോടും കുടുംബത്തോടുമോ? മകളുടെ പരിഭവത്തിന് മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല.താൻ എന്തു.ചെയ്യും എന്നാണ് മുഖ്യമന്ത്രിയുടെ പ്രസക്തി.
കെ.റ്റി.ജലീലിൻ്റെ വിവാദം തുടങ്ങി വച്ചത് സ്വപ്ന സുരേഷാണ്. മാധ്യമം പത്രം പൂട്ടാൻ ജലീൽ കത്തെഴുതി എന്ന തീരുമാനത്തെ മുസ്ലീം സമുദായം അതീവ ഗൗരവത്തോടെയാണ് എടുത്തത്.മാധ്യമം എന്ന സ്വന്തം പത്രത്തോട് താത്പര്യം കാണിക്കാത്ത ജലിൽ ആർക്കു വേണ്ടിയാണ് മന്ത്രിപ്പണി ചെയ്തതെന്നാണ് മുസ്ലീങ്ങളുടെ ചോദ്യം. മാധ്യമം പത്രാധിപസംഘം മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ ആശങ്കകൾ അറിയിച്ചു.താൻ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ്
മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പ്രവാസികൾക്കിടയിൽ കേരളത്തെ മോശമാക്കാനുള്ള മാധ്യമത്തിൻ്റെ ശ്രമത്തിനെതിരെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ജലീൽ യു എ ഇ ഭരണാധികാരിക്ക് കത്തെഴുതിയതെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ഇക്കാര്യം ജലീലുമായി അടുപ്പമുള്ളവർ പുറത്തുവിട്ടു. എന്നാൽ മുഖ്യമന്ത്രിയോ അദ്ദേഹവുമായി അടുപ്പമുള്ളവരോ സമ്മതിച്ചിട്ടില്ല.
സർക്കാരിൻ്റെ ഇത്തരം നടപടികൾ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയാണ് ദോഷകരമായി ബാധിച്ചിരിക്കുന്നത്. മുഹമ്മദ് റിയാസ് ജയിച്ചത് മുസ്ലിം വോട്ടുകളുടെ പിൻബലത്തിലാണ്. മുസ്ലീങ്ങളെ പിണക്കിയാൽ അടുത്ത തെരഞ്ഞടുപ്പിൽ റിയാസിന് വീട്ടിൽ പോയി ഇരിക്കേണ്ടി വരും. ഇതാണ് വീണാ വിജയൻ്റെ ഭയം. ഭർത്താവിൻ്റെ നിർദ്ദേശാനുസരണമാണ് വീണ പിതാവിനെ കണ്ടതെന്ന് മനസിലാക്കുന്നു.
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയെ കാണാൻ കഴിയാതിരുന്ന നേതാക്കൾ മന്ത്രി റിയാസിനെ കണ്ട് പ്രതിഷേധം അറിയിച്ചെന്നാണ് റിപ്പോർട്ട്.
കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്.
കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്നും മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ് രംഗത്തെത്തി.ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയുള്ള നിയമനമായിരുന്നു കഴിഞ്ഞ ദിവസത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ ഏറ്റവും വിവാദമായത് . മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചത് ശരിയോ എന്ന വിമർശനമാണ് സജീവമാകുന്നത്. ശ്രീറാമിൻ്റെ നിയമനത്തിൽ കോൺഗ്രസ് വലിയ എതിർപ്പാണ് ഉയർത്തുന്നത്.
കഴിഞ്ഞ ദിവസം എൽഡിഎഫിൽ നിന്നും ശ്രീറാമിൻ്റെ നിയമനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. ബഷീറിൻറെ കുടുംബത്തോട് ഇതുവരെ പരസ്യമായി മാപ്പ് പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ കലക്ടറാക്കിയതിൽ വേദനയുണ്ടെന്നായിരുന്നു ഘടക കക്ഷിയായ ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരിൻറെ വിമർശനം.
ശ്രീറാം പ്രതിയായ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്. ശ്രീറാമിനേക്കാൾ ജൂനിയറായ പല ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇതിനകം കലക്ടർ പദവി നൽകിയെന്നാണ് സർക്കാർ വിശദീകരണം. കേസിൻ്റെ പേരിൽ ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും അധിക നാൾ മാറ്റിനിർത്താനാകില്ലെന്നും പറയുമ്പോഴും മജിസ്ട്രേറ്റിന്‍റെ അധികാരമുള്ള കലക്ടർ തസ്തിക നൽകണോ വേണ്ടയോ എന്നത് സർക്കാരിന്‍റെ നയപരമായ തീരുമാനമാണ്.
ശ്രീറാമിനെ കലക്ടറാക്കി നിയമിക്കുന്നതിൽ ഐഎഎസ് അസോസിയേഷൻ ശക്തമായ സമ്മർദം ചെലുത്തിയെന്നാണ് വിവരം. ബഷീറിൻറ അപകടം ഉണ്ടായപ്പോൾ ശ്രീറാമിന് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞ മറവിരോഗവും അന്ന് സിപിഎം നേതാക്കൾ ശ്രീറാമിനെതിരെ നടത്തിയ പഴയ വിമർശനങ്ങളും കുത്തിപ്പൊക്കിയാണ് സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം തുടരുന്നത്. നേരത്തെ വകുപ്പ് തല അന്വേഷണത്തിൽ ക്ലീൻ ചിറ്റ് കിട്ടിയതിനെ തുർന്നാണ് ശ്രീറാമിനം ആരോഗ്യവകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായി നിയമനം നൽകിയത്.
സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചിരുന്ന മന്ത്രി കെ.കെ. ഷൈലജ ടീച്ചർക്ക് കീഴിലാണ് ശ്രീറാമിനെ ആദ്യം പിണറായി നിയമിച്ചത്.അന്നത്തെ ചീഫ് സെകട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ഐ. എ എസുകാർ ടീച്ചർക്ക് നൽകിയ പണിയാണ് ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പിൽ നൽകിയ നിയമനം.
ശ്രീറാം വെങ്കിട്ടരാമൻ സർവീസിൽ തിരികെ കയറാൻ ഏറെ നാളായി ശ്രമിച്ചുവരികയായിരുന്നു. അതിനു അദ്ദേഹത്തിന് ടോം ജോസിന്റെയും ആരോഗ്യ സെക്രട്ടറിയുടെയും കലവറയില്ലാത്ത പിന്തുണയുണ്ടായിരുന്നു. അതിനവർ കണ്ടെത്തിയ കുറുക്കു വഴിയാണ് വിദേശ സർകലാശാലയിൽ നിന്നും ശ്രീറാമിന് ലഭിച്ച ഡിപ്ലോമ. ഇത്തരത്തിൽ ഡിപ്ലോമ നേടിയ നിരവധി ചെറുപ്പക്കാർ കേരളത്തിലുണ്ട്. അവരൊന്നും മദ്യപിച്ച ശേഷം ആരെയും വാഹനം ഇടിച്ചു കൊന്നവരല്ല.
കെ എം ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലെന്ന് കണ്ടെത്തിയത് ശാസ്ത്രീയമായാണ്. അമിത വേഗതയിലെത്തിയ കാര്‍ ബഷീറിന്റെ മോട്ടോര്‍ ബൈക്കിനെ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് പബ്ലിക് ഓഫീസിന്റെ മതിലില്‍ പോയി ഇടിച്ചു നിന്നത്.
ശാസ്ത്രീയമായ പരിശോധനാ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും അന്വേഷണ സംഘം ഉറപ്പിച്ചത്. അതിവേഗതയിലുള്ള വാഹനം പെട്ടെന്ന് അപകടത്തില്‍ പെടുമ്പോള്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉണ്ടാകാവുന്ന തരത്തിലുള്ള പരിക്കുകളാണ് ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്നതെന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളജില്‍ ചികിത്സിച്ച ന്യറോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അപകടസമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ശാസ്ത്രീയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അപകടസ്ഥലത്തും കാറിലും നടത്തിയ പരിശോധനക്ക് പുറമേ ബഷീറിന്റെ പോസ്റ്റു മാര്‍ട്ടം പരിശോധനയുടെ ഫലവും ശ്രീറാമിന്റെ ചികിത്സാ രേഖകളും പരിശോധിച്ചാണ് ഫോറന്‍സിക് സംഘം ഈ നിഗമനത്തിലെത്തിയത്.
വെള്ളയമ്പലത്തു നിന്നും മ്യൂസിയത്തേക്കുള്ള റോഡിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറാ ദൃശ്യങ്ങളും സംഘം ശേഖരിച്ചിരുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ വെള്ളയമ്പലം - കോര്‍പ്പറേഷന്‍ റോഡിലേക്ക് ഫോക്കസ് ചെയ്തിട്ടുള്ള ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, ഇവരുടെ ഓഫീസിലെ സി സി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, അപകടം നടക്കുന്ന പബ്ലിക് ഓഫീസ് കോമ്പൗണ്ടില്‍ വെള്ളയമ്പലം കോര്‍പ്പറേഷന്‍ ഓഫീസ് റോഡിലേക്ക് ഫോക്കസ് ചെയ്തിട്ടുള്ള മൂന്ന് ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ഡി വി ഡികള്‍ വാഹനത്തിന്റെ അമിത വേഗത തിരിച്ചറിയുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.
ഇതു കൂടാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളുടേയും അപകടം കഴിഞ്ഞ് തൊട്ടുപിന്നാലെ എത്തിയവരുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം അപകട സമയത്ത് കാര്‍ അമിതവേഗതയിലായിരുന്നുവെന്നും ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതുമായാണ് മൊഴി നല്‍കിയിട്ടുള്ളത്.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം വെറും അപകട മരണം അല്ലെന്ന സംശയം പോലീസിനുണ്ടായിരുന്നു . ബഷീറിന്റെ കാണാതായ മൊബൈൽ ഫോണിലെ ഭൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ സത്യം പുറത്തു വരികയുളളു. എന്നാൽ മൊബൈൽ ഫോൺ ലഭിച്ചില്ല.
മാധ്യമ പ്രവർത്തകനായ കെ.എം. ബഷീർ കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്നും ചില ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും അതിൽ പ്രകോപിതമായാണ് ശ്രീറാം വെങ്കിട്ടരാമൻ കാർ ഇടിപ്പിച്ചതെന്നും കരുതുന്ന ബഷീറിന്റെ സുഹ്യത്തുക്കൾ നിരവധിയാണ്. ബഷീർ ചിത്രീകരിച്ച ദൃശ്യങ്ങൾ അടങ്ങിയ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പുറത്തു പറയുന്നത്.ബഷീറിന്റെ സ്മാർട്ട് ഫോൺ കണ്ടെത്തണമെന്ന് സിറാജ് മാനേജ്മെന്റും ആവശ്യപ്പെട്ടിരുന്നു. അക്കാലത്ത് ഇതേ വിഷയത്തിൽ ചാനൽ ചർച്ചക്ക് എത്തിയിരുന്ന ഒരു എസ്പിയും ഇതേ സംശയം ഉന്നയിച്ചിരുന്നു.
അതിനിടെ ശ്രീറാം അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന വഫ ഫിറോസിന്റെ ആരോപണവും ബഷീറിന്റെ മരണം അപകടമല്ല എന്ന വസ്തുതയിലേക്ക് വിരൽ ചുണ്ടുന്നു. ദ്യക്സാക്ഷികളുടെ മൊഴിയും ഫൊറൻസിക് റിപ്പോർട്ടും എവിടെയാണണാണ് വഫ ചോദിക്കുന്നത്.നാളെ തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയും വഫ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. അതായത് ശ്രീറാം ഒരു സാധാരണക്കാരൻ അല്ല എന്നാണ് വഫ പറയുന്നത്. തന്നെ കേസിൽ കുടുക്കാൻ ശ്രീറാം ശ്രമിക്കുന്നതായും വഫ ആരോപിക്കുന്നു.
അപകടം നടന്ന രാത്രിയിൽ കവടിയാർ വിവേകാനന്ദ പാർക്കിൽ നടന്നത് എന്താണ് ? ബഷീർ എന്താണ് മൊബൈലിൽ ചിത്രീകരിച്ചത്? വാഹനാപകടം സംഭവിക്കുമ്പോൾ ബഷീറിന്റെ സ്മാർട്ട് ഫോൺ എവിടെ പോകാനാണ് ? അപകടത്തിന് ശേഷം ഫോൺ രണ്ട് തവണ ഉപയോഗിച്ചിട്ടുണ്ട്. അത് ആരാണ് ഉപയോഗിച്ചത്? തന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന്റെ ദേഷ്യത്തിലാണോ ശ്രീറാം ബഷീറിനെ ഇടിച്ചുകൊന്നത്? ഇതെല്ലാമാണ് പോലീസ് കണ്ടത്തേണ്ടത്.
എന്നാൽ പോലീസ് ഒന്നും കണ്ടെത്താതെ ശ്രീറാമിനെ രക്ഷിച്ചു. ശ്രീറാം തന്റെ രക്തത്തിൽ മദ്യം കണ്ടെത്താതിരിക്കാൻ ഡയാലിസിസ് ചെയ്തതായാണ് നിഗമനം. കിംസ് ആശുപത്രിയിലെ സുഹ്യത്തുക്കളെ ഉപയോഗിച്ചാണ് ഇത്തരത്തിൽ ചെയ്തത്. കുറ്റകൃത്യം മറയ്ക്കാൻ ഡയാലിസിസ് ചെയ്യാമെങ്കിൽ ശ്രീറാം എന്തും ചെയ്യുമെന്നാണ് കരുതേണ്ടത്.ഏതായാലും ശ്രീറാമും ജലീലും ചേർന്ന് അടുത്ത തെരഞ്ഞെടുപ്പ് മുഹമ്മദ് റിയാസിനെ തോൽപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
https://www.facebook.com/Malayalivartha