പിണറായിയെ വിശ്വസിച്ച യൂസഫലി അടപടലം പെട്ടു ലുലുമാളിന് ഹൈക്കോടതി വക എട്ടിന്റെ പണി..

പിണറായുടെ വഴിവിട്ട നീക്കങ്ങള്‍ ഹൈക്കോടതിയില്‍. ഈ കഴിഞ്ഞ ജൂണ്‍ 29 ന്് നടന്ന മന്ത്രി സഭാ യോഗത്തിന് ശേഷം ഒരു വിചിത്ര ഉത്തരവ് സെക്രട്ടറിയേറ്റില്‍ നിന്നിറങ്ങി. റവന്യു വകുപ്പിന്റേതായിരുന്നു ഈ ഉത്തരവ്. ഒപ്പിട്ടത് റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്. ഓര്‍ഡര്‍ നമ്പര്‍ 181/2022. ആ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യം ഇതിന് മുമ്പ് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു.
കോഴിക്കോട് താലൂക്കില്‍ , നഗരസഭാ പരിധിയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 6 സെന്റ് വഴി പുറമ്പോക്കും 13 സെന്റ് തോട് പുറമ്പോക്കും ചേര്‍ത്ത് 19 സെന്റ് ഭൂമി ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിക്ക് നല്‍കുക, അതിന് പകരമായി കോഴിക്കോട് താലൂക്കില്‍ത്തന്നെയുള്ള നെല്ലിക്കോട് പ്രദേശത്ത് റീസര്‍വ്വേ നമ്പര്‍ 112 ആയി യൂസഫലിയുടെ പേരിലുള്ള 26.19 സെന്റ് സ്ഥലം സര്‍ക്കാരിന് നല്‍കുക.
എം എം യൂസഫലിയുള്ള കയ്യിലുള്ള ഭൂമിയുടെ കമ്പോള വില ഒരു ആറിന്, ഒരു ആര്‍ എന്നാല്‍ ഏതാണ്ട് രണ്ടേകാല്‍ സെന്റ് ഭൂമി വരും , ഏഴ് ലക്ഷത്തി മുപ്പത്തിയൊമ്പതിനായരത്തി നാനൂറ്റി നാല്‍പ്പത്തിനാല് രൂപയാണ്. സര്‍ക്കാരിന്റെ കയ്യിലുള്ള ഭൂമിയുടെ കമ്പോള വില ഒരു ആറിന് എന്ന് വച്ചാല്‍ കഷ്ടിച്ച് രണ്ടേകാല്‍ സെന്റിന് പതിനൊന്ന് ലക്ഷത്തി അമ്പത്തിമൂവായിരത്തി മൂന്നൂറ്റിയൊന്ന് രൂപ.
എം എം യൂസഫലിക്ക് ഭൂമി പതിച്ചുകൊടുക്കുന്നതിന് കാരണമായി സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ ചിരിവരും. അതിങ്ങനെയാണ്. പ്രസ്ുത ഭൂമിയില്‍ എന്ന് വച്ചാല്‍ ഈ പുറമ്പോക്ക് ഭൂമി ഉള്‍പ്പെടെയുള്ള ഭൂമിയില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ പോകുന്ന കെട്ടിടത്തില്‍, അതായത് ഷോപ്പിംഗ് മാളില്‍, തൊഴില്‍ സാധ്യതയും ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രയോജനങ്ങളും കണക്കിലെടുക്കുമ്പോള്‍ അത് കൊണ്ടുളവാകുന്ന പൊതു താല്‍പര്യം കൂടി പരിഗണിച്ച് 1995 ലെ അസൈന്മെന്റ് ഓഫ് ലാന്റ് വിത്തിന്‍ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ ഏരിയ റൂളിലെ ചട്ടം 21 (2) പ്രകാരം സര്‍ക്കാരില്‍ നിക്ഷ്പിതമായ സവിശേഷാധികാരം ഉപയോഗിച്ച് ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ക്ക് പതിച്ച് നല്‍കുന്നതിനു അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സര്‍ക്കാരിന് ഏത് തരത്തിലുള്ള വഴി വിട്ട സഹായം വേണമെങ്കിലും ചെയ്യാം പക്ഷേ കോടതിയില്‍ അത് പൊട്ടിപ്പൊളിയും. ഈ അടുത്തിടെ പിണറായിക്ക് കോടതിയില്‍ വെറും തിരിച്ചടികള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഹൈക്കോടതിയില്‍ പിണറായിക്കും യൂസഫലിക്കും ഇരുട്ടടിയാകുന്നൊരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നാട്ടികയിലുള്ള മുഹമ്മദ് അബീദാണ് പരാതിക്കാരന്‍, നാട്ടിക യൂസഫലിയുടെ നാടാണ്. അവിടെ നിന്നു തന്നെയാണ് ഈ പണിയും വന്നിരിക്കുന്നത്
ലാന്‍ഡ് റവന്യു കമ്മീഷണറും നിയമവകുപ്പും ഉയര്‍ത്തിയ തടസവാദങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ എത്രയും പെട്ടെന്ന് ഭൂമി പതിച്ച് കിട്ടാനുള്ള നീക്കങ്ങളുമായി ലുലു ഗ്രൂപ്പ് മുന്നോട്ട് പോയി. അപ്പോഴാണ്‌ലോക് കേരള സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനെ പ്രസ്തുത വേദിയില്‍ എം എം യൂസഫലി വിമര്‍ശിച്ചത്. ഇതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുസഌം ലീഗ് നേതാവ് ഷാജിയും അദ്ദേഹത്തെിനെതിരെ തിരിഞ്ഞു.
കോഴിക്കോട് നഗരത്തില്‍ വളയനാട് വില്ലേജിന് കീഴില്‍ കനോലി കനാലിന്റെ കൈവഴിയായൊഴുകുന്ന ചെറു കനാലിനോട് ചേര്‍ന്നാണ് കോഴിക്കോട്ടെ ലുലു മാളിന്റെ നിര്‍മ്മാണം. വ്യാപാര സമുച്ഛയത്തിനായി ഇരു കരകളിലുമുള്ള സ്വകാര്യ ഭൂമിയെല്ലാം വാങ്ങിക്കൂട്ടിയെങ്കിലും കനാലിന്റെ പുറമ്പോക്കില്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുണ്ടായിരുന്ന നടവഴികള്‍ ലുലുവിന്റെ വിശാലമായ ബിസിനസ് പദ്ധതിക്ക് മുന്നില്‍ കരടായി
അങ്ങനെയാണ് തൊട്ടടുത്ത നെല്ലിക്കോട് വില്ലേജില്‍ തങ്ങളുടെ കൈവശമുള്ള 26സെന്റ് ഭൂമി കോര്‍പറേഷന് വിട്ടു നല്‍കി പകരം കനാല്‍ പുറമ്പോക്കും നടവഴിയും സ്വന്തമാക്കാനുള്ള നീക്കം ലുലു തുടങ്ങിയത്. മുന്നും പിന്നും നോക്കാതെ കോര്‍പറേഷന്‍ ഇതിന് സമ്മതം മൂളി. കോര്‍പറേഷനും ലുലു ഗ്രൂപ്പും തമ്മിലുള്ള ഈ വസ്തു കൈമാറ്റം നടന്ന് നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇടപാട് ക്രമപ്രകാരമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. കഴിഞ്ഞ മാസം 29ന് ചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കി. ഇക്കഴിഞ്ഞ രണ്ടാം തീയതി റവന്യൂ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവുമിറക്കി. എന്നാല്‍ ഈ മന്ത്രിസഭാ യോഗത്തിനായി തയ്യാറാക്കിയ കുറിപ്പില്‍ പോലും ലുലുവും കോര്‍പറേഷനും തമ്മില്‍ നടന്ന വസ്തു ഇടപാടിലെ നിയമ വിരുദ്ധതയും ചട്ട വിരുദ്ധതയും കൃത്യമായി പറയുന്നുണ്ട്.
തോടിനോട് ചേര്‍ന്നുള്ള 13 സെന്റ് പുറന്‌പോക്കും കോര്‍പറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആറ് സെന്റ് നടവഴിയുമാണ് ലുലു ഗ്രൂപ്പിന് കോര്‍പറേഷന്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്്്. എന്നാല്‍ 1995ലെ അസൈന്മെന്റ് ഓഫ് ലാന്‍ഡ് വിത്തിന്‍ മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ ഏരിയാസ് റൂള്‍സ് പ്രകാരം തോടിന്റെ പുറമ്പോക്ക് പതിച്ചു നല്‍കാനാവില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷര്‍ സര്‍ക്കാരിനെ അറിയിച്ചു. മാത്രമല്ല, ജലസ്രോതസുകളുടെയും പൊതുവഴികളുടയും പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിയമ വകുപ്പും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി.
എന്നാല്‍ അതൊന്നിനും ഫലമുണ്ടായില്ല സര്‍ക്കാരിന്റെ ഭൂമി ലുലു ഗ്രൂപ്പിന് കയ്യിലെത്തി. ഇനി യാതൊരു തടസവുമില്ലാതെ ആഘോഷമായി ഷോപ്പിംഗ് മാളിന്റെ പണി പൂര്‍ത്തിയാക്കാം. ഒരു സെന്റ് ഭൂമി സ്വന്തം പേരിലില്ലാത്ത നൂറുക്കണക്കിന് ആളുകള്‍ കേരളത്തിലുണ്ടെന്നതെന്നൊന്നും ഓര്‍ക്കേണ്ട സമയമല്ല ഇത്. നമ്മുടെ ടൂറിസം മേഖലയും വ്യാപാര മേഖലയും ഈ മാള്‍ വന്നതിന് ശേഷം നാള്‍ക്ക് നാള്‍ വര്‍ധിക്കാന്‍ പോവുകയാണ്. സംസ്ഥാന വിരുദ്ധനാകാന്‍ നമ്മള്‍ക്കാര്‍ക്കും യാതൊരു താല്‍പര്യവമുില്ല.
https://www.facebook.com/Malayalivartha