മലപ്പുറത്ത് ഖുർആൻ കോളേജിൽ പതിനൊന്നുകാരൻ തൂങ്ങി മരിച്ചു, താമസ സ്ഥലത്ത് മൃതദ്ദേഹം കണ്ടെത്തിയത് സഹപാഠികൾ

മലപ്പുറം തിരുന്നാവായ പട്ടർനടക്കാവ് കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിൽ പതിനൊന്ന് വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മൊയ്തീൻ സ്വാലിഹിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കൊണ്ടോട്ടി കാടപ്പടി സ്വദേശി ഒറുവിൽ ജംഷീർ, ഷഹർ ഭാനു ദമ്പതികളുടെ മകനാണ് മരിച്ച മൊയ്തീൻ.
പുലർച്ചെ 5 മണിയോടെ സഹപാഠികളാണ് മൊയ്തീനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുട്ടികൾ ബഹളം കൂട്ടിയപ്പോൾ പള്ളി ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി. തുടർന്ന് അധികൃതർ കൽപകഞ്ചേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അവധി കഴിഞ്ഞു ഇന്നലെയാണ് വീട്ടിൽ നിന്നും കുട്ടി ഇവിടേക്ക് തിരിച്ചെത്തിയത്.
ഒപ്പം പഠിച്ചിരുന്ന ഇരട്ട സഹോദരൻ പനി കാരണം ക്ലാസിൽ എത്തിയിരുന്നില്ല. പോസ്റ്റമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്ന് കൽപ്പകഞ്ചേരി പൊലീസ് അറിയിച്ചു. മലപ്പുറത്ത് നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha