Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'എന്റെ പേരിന്റെ വാലിനെ ചൊല്ലിയുള്ള അങ്ങയുടെ വിഷമം മനസിലാക്കുന്നു. ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ അച്ഛൻ പറഞ്ഞു കൊടുത്ത പേരാണ് സുരേഷ് .എസ്. ആ ‘എസ്’ എന്താണന്ന് എസ്എൽഎൽസി ബുകിലെ അച്ഛന്റെ പേരും ജോലിയും എഴുതിയ കോളം നോക്കിയാൽ മതി...' പേരിൽ ജാതിപ്പേര് ചേർത്തതിൽ വിശദീകരണവുമായി ഷെഫ് സുരേഷ് പിള്ള

27 JULY 2022 03:23 PM IST
മലയാളി വാര്‍ത്ത

പേരിൽ ജാതിപ്പേര് ചേർത്തതിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. ഡോക്ടർ നിഷ സുബൈർ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായിട്ടാണ് സുരേഷ് പിള്ള ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുന്നത്. ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ അച്ഛൻ പറഞ്ഞു കൊടുത്ത പേരാണ് സുരേഷ് എസ് എന്നത്.

'പേരിലെ ‘എസ്’ എന്നത് ശശിധരൻ പിള്ള. സുരേഷ് പിള്ള പേര് ഞാനായിട്ട് ഇട്ടതല്ല പിന്നീട് കൂട്ടിച്ചേർത്തതുമല്ല. ശൈശവത്തിൽ നമ്മുടെ പേര് ഇടുന്നതിൽ നമുക്ക് ഒരു റോളും ഇല്ല എന്ന് ഡോക്ടർക്ക് അറിയാമെന്നു കരുതുന്നു. എന്റെ പേരിനൊപ്പം ഞാനായിട്ട് ഒന്നും തുന്നിച്ചേർത്തിട്ടില്ല. യുകെയിലെ ജോലിക്കാലത്ത് വീണ സർ നെയിമാണ് ‘ഷെഫ് പിള്ള’. അവിടെ അങ്ങിനാണല്ലോ ഓരോ പേരും അറിയപ്പെടുന്നത്. 2005ൽ ഏതോ ഭാഗ്യത്തിന് ഇംഗ്ലണ്ടിലേക്ക് പോകാൻ ഒരവസരം കിട്ടിയപ്പോൾ എടുത്ത പാസ്പോർട്ടിലേക്കും വർക് പെർമിറ്റിന്റെ അപേക്ഷയിലേക്കും അച്ഛന്റെ പേര് മുഴുവനായി ചേർക്കേണ്ടി വന്നു. അതൊരു മതപരമായ അടലാളപ്പെടുത്തലായി തോന്നുന്നവരോട് സ്നേഹം മാത്രം' എന്നും അദ്ദേഹം കുറിച്ച്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയ ‍ഡോക്ടർ,
എന്റെ പാചക വിഡിയോകളും പാട്ടും ഇഷ്ടമാണന്നറിഞ്ഞതിൽ വളരെ സന്തോഷം. എന്റെ പേരിന്റെ വാലിനെ ചൊല്ലിയുള്ള അങ്ങയുടെ വിഷമം മനസിലാക്കുന്നു. ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ അച്ഛൻ പറഞ്ഞു കൊടുത്ത പേരാണ് സുരേഷ് .എസ്. ആ ‘എസ്’ എന്താണന്ന് എസ്എൽഎൽസി ബുകിലെ അച്ഛന്റെ പേരും ജോലിയും എഴുതിയ കോളം നോക്കിയാൽ മതി – ശശിധരൻ പിള്ള – കൂലി.

സുരേഷ് പിള്ള പേര് ഞാനായിട്ട് ഇട്ടതല്ല പിന്നീട് കൂട്ടിച്ചേർത്തതുമല്ല , ശൈശവത്തിൽ നമ്മുടെ പേര് ഇടുന്നതിൽ നമുക്ക് ഒരു റോളും ഇല്ല എന്ന് ഡോക്ടർക്ക് അറിയാെമന്നു കരുതുന്നു. എന്റെ പേരിനൊപ്പം ഞാനായിട്ട് ഒന്നും തുന്നിച്ചേർത്തിട്ടില്ല. യുകെയിലെ ജോലിക്കാലത്ത് വീണ സർ നെയിമാണ് ‘ഷെഫ് പിള്ള’. അവിടെ അങ്ങിനാണല്ലോ ഓരോ പേരും അറിയപ്പെടുന്നത്.

2005ൽ ഏതോ ഭാഗ്യത്തിന് ഇംഗ്ലണ്ടിലേക്ക് പോകാൻ ഒരവസരം കിട്ടിയപ്പോൾ എടുത്ത പാസ്പോർട്ടിലേക്കും വർക് പെർമിറ്റിന്റെ അപേക്ഷയിലേക്കും അച്ഛന്റെ പേര് മുഴുവനായി ചേർക്കേണ്ടി വന്നു. അതൊരു മതപരമായ അടലാളപ്പെടുത്തലായി തോന്നുന്നവരോട് സ്നേഹം മാത്രം. 2005 മുതൽ ഇംഗ്ലണ്ടിൽ വന്നപ്പോൾ ആരംഭിച്ച എഫ്ബി അക്കൗണ്ടിലും സുരേഷ് പിള്ള എന്നു തന്നെയായിരുന്നു. അന്നൊന്നും നമ്മൾ ബ്രാൻഡ് ആവുമെന്നോ സംരഭകനാവുമെന്നോ നോക്കിയല്ല പേരെഴുതിയത്. എന്റെ ഔദ്യോഗിക നാമത്തിന്റെ ‘പൊളിറ്റിക്കൽ കറക്ട്നസ്’ തിരയുന്ന വിശാല മനസ്കരോട് ഇത്രമാത്രം, അതു കൊണ്ട് തൽക്കാലം ഷെഫ് പിള്ളയും റസ്റ്ററന്റ് ഷെഫ് പിള്ളയും അതു പോലെ തന്നെ തുടരും എന്നറിയിക്കുന്നു. പിന്നെ ‘പൊളിറ്റിക്കൽ കറക്ടസ്’ തുടങ്ങിയ ഏർപ്പാടുകളൊന്നും നമുക്ക് വലിയ പിടിയില്ല. സ്നേഹം നിറച്ച് രുചികൾ വാരി വിളമ്പുന്ന ഒരു പാവം കൊല്ലംകാരനാണേ...

പിന്നെ കല്ലിലരച്ച കറിക്കൂട്ടുകളാണ് പാക്കറ്റ് പെടികളേക്കാൾ എന്റെ രുചിക്കൂട്ട്. പല പരിഹാസവും അവഗണയും തിരസ്കാരവും അകറ്റിനിർത്തലും നേരിട്ടാണ് ഈ കൂലിപ്പണിക്കാരന്റെ മകന്റെ രുചി യാത്ര ഇവിടെവരെയെത്തിയത്. ഇടയ്ക്ക് ചിലരെല്ലാം ഈ അവഗണന ഓർമിപ്പിക്കാറുമുണ്ട്. ഇതെല്ലാം നേരിട്ടു വന്നതു കൊണ്ട് ഇതൊക്കെ പുഞ്ചിരിയോടെ ഉൾക്കൊള്ളുന്നു. ഒരു പാട് സമയമുള്ളവരുടെ ഓരോ നേരമ്പോക്കുകളേ എന്നല്ലാതെന്താ ഇതിനൊക്കെ പറയുക... പ്രിയ ഡോക്ടർ എന്നോടുള്ള വിദ്വേഷം കളഞ്ഞ് ഒരു ദിവസം കുടുബമായി വരൂ, നമുക്ക് നിർവാണ കഴിച്ച് രുചിയെക്കുറിച്ച് സംസാരിക്കാം..
സ്നേഹത്തൊടെ...
ഷെഫ് പിളള

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends