ചിറ്റാറിൽ വനപാലകരുടെ അതിക്രമത്തിൽ മത്തായി കൊല്ലപ്പെട്ടിട്ട് രണ്ടു വർഷങ്ങൾ; പ്രതികളെ കണ്ടത്താനാകാതെ ഇരുട്ടിൽ തപ്പി അന്വേഷണ സംഘങ്ങൾ; അത്താണി നഷ്ടപ്പെട്ട് ദുരിതത്തിലായത് ഒരു കുടുംബം

ചിറ്റാറിൽ വനപാലകരുടെ അതിക്രമത്തിൽ പൊന്നു എന്ന മത്തായി കൊല്ലപ്പെട്ടിട്ട് രണ്ടു വർഷങ്ങൾ. പ്രതികളെ കണ്ടത്താനാകാതെ ഇരുട്ടിൽ തപ്പി അന്വേഷണ സംഘങ്ങൾ. കേന്ദ്ര സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പോലും പ്രതികളെ കുടുക്കാൻ സാധിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനയിൽ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്ഥാന പോലീസും വനം വകുപ്പും അന്വേഷണം നടത്തി. മരണം കിണറ്റിൽ വീണെന്ന നിഗമനത്തിലാണ് എല്ലാവരുമെത്തിയത്. 2020 ജൂലായ് 28 ന് മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സമയം മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് സിബിഐ കണ്ടെത്തി.
ഇതോടെ കേസിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് നിർദേശം കൊടുത്തു. മത്തായിയുടെ മരണം നടന്ന് രണ്ടു വർഷം പിന്നിടുകയാണ്. ഇപ്പോഴും ആ കുടുംബത്തിന് സർക്കാരിൽ നിന്നു നീതി കിട്ടിയിട്ടില്ല. മത്തായിയുടെ ഭാര്യ, രണ്ട് മക്കൾ, മാതാവ്, സഹോദരി എന്നിവരടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്.
വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമായി. പക്ഷേ ഇപ്പോഴും നടപടി സ്വീകരിക്കാൻ സർക്കാർ വിമുഖത കാണിക്കുന്നു. കേസിൽ അന്വേഷണം നടത്തിയ സിബിഐ സംഘം വനപാലകരുടെ പിഴവുകളും മരണത്തിലെ ദുരൂഹതയും വ്യക്തമാക്കി സർക്കാരിനു റിപ്പോർട്ട് നൽകി.പക്ഷേ വനപാലകരെ സംരക്ഷിക്കുന്ന നയമായിരുന്നു സർക്കാർ സ്വീകരിച്ചത്.
അനാഥമാക്കപ്പെട്ട കുടുംബത്തിനു വേണ്ട സഹായം ചെയ്തില്ല എന്നതാണ് മറ്റൊരു ക്രൂരത. സിബിഐയും ഈ കേസ് അന്വേഷിക്കുന്നുണ്ട്. ദുരൂഹമരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തി. റിപ്പോർട്ട് സംസ്ഥാന സർക്കാരിന് മുന്നിൽ എത്തി. പക്ഷേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha



























