Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ദ്രൗപദി മുര്‍മുവിന് വോട്ടിട്ട എം എല്‍ എ യെ പിടികൂടി സ്‌പോര്‍ട്ട്‌സിലും സിനിമയിലുമുണ്ട് ബാറിലില്ല കപ്പിലുണ്ട് ആളെ കയ്യോടെ പൊക്കിയത് വിഡി സതീശന്‍

28 JULY 2022 12:34 PM IST
മലയാളി വാര്‍ത്ത

ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്നും വോട്ട് ചെയ്ത നിയമസഭാംഗം ആര്? പാലാ എം.എല്‍ എ മാണി സി കാപ്പനാണെന്ന് കോണ്‍ഗ്രസ് കണ്ടെത്തിയതായി സൂചന. വി.ഡി.സതീശനാണ് കളി കണ്ടെത്തിയത്. ആരാണ് വോട്ടു ചെയ്തതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ സംവിധാനമില്ലെങ്കിലും കോണ്‍ഗ്രസിലെയും ഘടക കക്ഷികളിലെയും എം എല്‍ എ മാരുമായി നേരിട്ട് സംസാരിച്ചതില്‍ നിന്നാണ് സതീശന്‍ ഇക്കാര്യം മനസിലാക്കിയതെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളില്‍ .നിന്നും വിവരം ലഭിച്ചു.

പാലാ എം എല്‍ എ കാപ്പന്‍ കോണ്‍ഗ്രസ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. പി.ജെ.ജോസഫാണ് കാപ്പന് സീറ്റുവാങ്ങി നല്‍കിയത്. ജോസ് കെ.മാണിയെ തോല്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. ജയിച്ചാല്‍ താന്‍ കേരള കോണ്‍ഗ്രസില്‍ ചേരാമെന്നായിരുന്നു കാപ്പന്റെ വാഗ്ദാനം.എന്നാല്‍ ജയിച്ചയുടന്‍ കാപ്പന്‍ ജോസഫിന്റെ കാലുവാരി. ജയിച്ച ശേഷം എന്‍സിപി വഴി ഇടതു മുന്നണിയിലെത്താനും കരുക്കള്‍ നീക്കി. ഏതായാലും കോണ്‍ഗ്രസിനും യു ഡി എഫിനും കാപ്പനെ മടുത്ത മട്ടാണ്.

കാപ്പന്റെ ഇപ്പോഴത്തെ ലക്ഷ്യം ബി ജെ പിയാണ്.പി.സി.ജോര്‍ജിന്റെ കാര്‍മ്മികത്വത്തിലാണ് കാപ്പന്‍ ബി ജെ പിയില്‍ കരുക്കള്‍ നീക്കുന്നത്.പി.സി.ജോര്‍ജിന് ബി ജെ പിയിലെ അഖിലേന്ത്യാ നേതൃത്വവുമായുള്ള അടുപ്പം തന്നെയാണ് കപ്പന്റെയും തുറുപ്പുചീട്ട്. വരുന്ന പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ കാപ്പന് കോട്ടയത്ത് നിന്നും മത്സരിക്കാന്‍ ആഗ്രഹമുണ്ട്. സീറ്റ് നല്‍കുന്നതില്‍ ബിജെപിക്ക് വിഷമമൊന്നുമില്ല. കോട്ടയം സീറ്റില്‍ മത്സരിപ്പിക്കാന്‍ ബി ജെ പി ക്ക് പറയത്തക്ക നേതാക്കളില്ല. ആരെയെങ്കിലും മത്സരിപ്പിക്കുക എന്നതാണ് ബി ജെ പിയുടെ രീതി. കോട്ടയത്ത് കാപ്പനെ കിട്ടിയാല്‍ കസറാം എന്ന് ബി ജെ പി കരുതിയാല്‍ അവരെ തെറ്റ് പറയാനാവില്ല.

കാപ്പന് ബി ജെ പി ഒരു അത്യാവശ്യമായി മാറിയിരിക്കുകയാണ്. കാപ്പന്‍ പ്രതിയായ വഞ്ചനാ കേസ് സുപ്രീം കോടതിയില്‍ നടക്കുകയാണ്. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.25 കോടി തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ദിനേശ് മേനോന് വേണ്ടി അഭിഭാഷകന്‍ വില്‍സ് മാത്യു ആണ് ഹാജരായത്. തനിക്കെതിരായ കേസ് ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേള്‍ക്കണമെന്നാണ് കാപ്പന്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്ന നിലപാട്. സുപ്രീം കോടതിയില്‍ നിന്ന് തട്ടു കിട്ടുമെന്ന് കാപ്പന് അറിയാം. അതിനു മുമ്പ് എം എല്‍ എ സ്ഥാനം രാജിവയ്ക്കുകയാണ് കാപ്പന്റെ ലക്ഷ്യം. പാലായില്‍ ഇനിയൊരു ജയം എളുപ്പമല്ലെന്ന് കാപ്പന് അറി യാം. കോട്ടയത്ത് പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കാപ്പന് അറിയാം.തേ

തോറ്റാല്‍ ബി ജെ പിയില്‍ നിന്നും മറ്റേതെങ്കിലും സ്ഥാനം ആവശ്യപ്പെടാം. സ്ഥാനമൊന്നും കിട്ടിയില്ലെങ്കി തന്നെ സുപ്രീം കോടതിയിലുള്ള കേസില്‍ നിന്നും ഊരി പോകാന്‍ ബി ജെ പി സഹായിക്കുമെന്ന് കാപ്പന്‍ വിശ്വസിക്കുന്നു. ഇതിന് വേണ്ടിയാണ് അദ്ദേഹം ദ്രൗപദി മുര്‍മു വിന്േ വോട്ടു ചെയ്തത് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചേെത്താളം നിരന്തര തലവേദനയാണ് കാപ്പന്‍. അദ്ദേഹം എത്ര നാള്‍ യു ഡി എഫില്‍ തുടരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ക്ക് പോലും ഉറപ്പില്ല. കാരണം

യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന്‍ എന്‍സിപിയിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിരുന്നു. വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി. കാപ്പന് നല്‍കിയിട്ടുണ്ടെന്നായിരുന്നു വിവരം.എന്നാല്‍ ജോസ് കെ മാണിയെ തോല്‍പ്പിച്ച കാപ്പനെ പുറം വാതിലിലൂടെ സ്വീകരിക്കാന്‍ ഇടതുമുന്നണി ഒരുക്കമായിരുന്നില്ല. പാലായില്‍ ജോസ് കെ.മാണിയെ കാപ്പന്‍ തോല്‍പ്പിച്ചത് സി പി ഐ യുടെ സഹായത്തോടെയായിരുന്നു.

ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ സി പി ഐ തീരുമാനിച്ചിരുന്നു.പ്രാദേശിക നേതൃത്വത്തിന്റെ താത്പര്യമായി മാത്രം ഇതിനെ സി പി എം തള്ളികളയാന്‍ തയ്യാറല്ല. ഒന്‍പതു സീറ്റില്‍ ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സി പി ഐ നേരത്തെ തീരുമാനിച്ചു. പരമാവധി സീറ്റുകള്‍ തോല്‍പ്പിക്കാനായിരുന്നു ശ്രമം.

ജോസ് കെ മാണി ജയിച്ചു വന്നാല്‍ റവന്യു വകുപ്പ് വിട്ടു കൊടുക്കേണ്ടി വരുമെന്ന ഭീതിയായിരുന്നു ജോസിനെ തോല്‍പ്പിക്കാനുള്ള കാരണം. ജോസ് കെ മാണിയെ ഇല്ലാതാക്കിയാല്‍ ഏതെങ്കിലും അപ്രധാന വകുപ്പു നല്‍കി പാര്‍ട്ടിയെ ഒതുക്കാമെന്ന് തീരുമാനിച്ചു. സി പി എം ഇക്കാര്യം തുടക്കത്തില്‍ മനസിലാക്കിയിരുന്നു. അവര്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഇടപെടുകയും കാനത്തെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ ഭരണ പ്രതീക്ഷ സി പി ഐക്ക് ഉണ്ടായിരുന്നതിനാല്‍ ആദ്യം മുതല്‍ തന്നെ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. അതിന്റെ ഭാഗമാണ് ജോസിന്റെ തോല്‍വിയെന്ന് സി പി എം കരുതുന്നു.

ചില സി പി എം പ്രാദേശിക നേതാക്കളെ മാണി സി കാപ്പന്‍ വിലയ്‌ക്കെടുത്തു എന്നും സി പി എം കരുതുന്നു. പാലായിലെ ഒരു തീയേറ്ററിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട് ഇലക്ഷന് തൊട്ടുമുമ്പ് പാലാ നഗരസഭയില്‍ സിപിഎം കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ കൈയാങ്കളി മാണി സി കാപ്പന്‍ സൃഷ്ടിച്ചതെന്നാണ് സിപിഎം കരുതുന്നു.

ജോസും ശ്രേയാംസും ജയിച്ചിരുന്നെങ്കില്‍ ഇടതുമുന്നണിക്ക് 101 സീറ്റുകള്‍ ലഭിക്കുമായിരുന്നു. സി പി ഐയുടെ പ്രവര്‍ത്തനം കാരണം ഇടതു മുന്നണിക്ക് നഷ്ടമായത് സുവര്‍ണാവസരമാണെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നതായാണ് വിവരം.

ജോസ് കെ മാണിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന്റെ പ്രഖ്യാപനം കാപ്പന് അങ്കലാപ്പുണ്ടാക്കിയിരുന്നു. ജോസ് കെ മാണി തിരികെ എത്തില്ലെന്ന നേതാക്കളുടെ പ്രഖ്യാപനം വന്നപ്പോഴാണ് കാപ്പന് ശ്വാസം നേരെ വീണത്. ജോസിന്റെ വരവ് തടയാന്‍ ജോസഫിനെയും കാപ്പന്‍ കൂട്ടുപിടിച്ചിരുന്നു.

ജോസ് കെ മാണിയോടുള്ള ആഗ്രഹം കോണ്‍ഗ്രസ് ഉപേക്ഷിച്ചിട്ടില്ല. ഏതുവിധേനയും അദ്ദേഹത്തെ വലതുമുന്നണിയില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹം. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ എങ്ങനെയാണോ അതു പോലെയാണ് ജോസ് കെ മാണിയെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജി. ശേഖരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. ജോസ് പരിണിതപ്രജ്ഞനായ രാഷ്ട്രീയ കാരനെ പോലെയാണ് പെരുമാറുന്നതെന്നും ശേഖരന്‍ നായര്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങളില്‍ ജോസ് കുടുങ്ങാറില്ല. അനാവശ്യമായി സംസാരിക്കാറുമില്ല. പാലായുടെ എം എല്‍ എ കാപ്പനാണെങ്കിലും നിറഞ്ഞു നില്‍ക്കുന്നത് ജോസാണ്. കാപ്പനാകട്ടെ പാലായുടെ വികസന കാര്യങ്ങളില്‍ തീരെ ശ്രദ്ധിക്കാറുമില്ല. ഇടതു മുന്നണിയില്‍ നിന്നും പാലാ വികസനത്തില്‍ കാപ്പന് അനുകൂലമായ ഒരു സമീപനം ലഭിക്കുന്നുമില്ല.

ഏതായാലും മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയം വരും ദിവസങ്ങളില്‍ കത്തികയറുമെന്ന് ഉറപ്പായി.പാലാ എം എല്‍ എ സ്ഥാനം രാജിവയ്ക്കാതെ കാപ്പനെ മുന്നണി വിടാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.എന്നാല്‍ അത് കാപ്പന്‍കേള്‍ക്കുമോ എന്ന് കണ്ടറിയണം. തത്കാലം എം എല്‍ എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്നായിരിക്കും ബി ജെ പി കാപ്പന് നല്‍കുന്ന നിര്‍ദ്ദേശം. ബിജെപിക്ക് സംസ്ഥാനത്ത് എംഎല്‍എമാരില്ല. ഒരാളെ കിട്ടിയാല്‍ അത് വെറുതെ കളയാന്‍ ബി ജെ പി ശ്രമിക്കില്ല. അതിനിടെ കേന്ദ്രത്തിലെ ബി ജെ പി നേതാക്കളുമായി മാണി സി കാപ്പന്‍ നിരന്തരം സംസാരിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്ത എം എല്‍ എക്ക് നന്ദി എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞത് കാപ്പനെ ഉദ്ദേശിച്ചാണെന്ന് കേരളം മനസിലാക്കി കഴിഞ്ഞു. താനല്ല ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്തതെന്ന് കാപ്പന്‍ തുറന്നു പറഞ്ഞത് കോണ്‍ഗ്രസിന്റെ സംശയം കണക്കിലെടുത്തെന്നാണ് സൂചന.ഏതായാലും തനിക്ക് കേസിന്റെ കാര്യത്തില്‍ ബിജെപിയുടെ സഹായം ലഭിക്കുമെന്ന് ഇതോടെ കാപ്പന്‍ ഉറപ്പിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നും പരിശോധന നടത്തും  (5 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (10 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (15 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (15 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (24 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (25 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (46 minutes ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (57 minutes ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (2 hours ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (3 hours ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends