കെറയിലും ഇറയിലും വേണ്ട എന്നെ രച്ചിച്ചാ മതി മോദിക്ക് മുമ്പില്‍ പിണറായി അടിമ കിടന്നതെന്തിന്? പെട്ടെന്ന് പിണറായിക്കൊരു മോദി സ്‌നേഹം..

ഓഗസ്റ്റ് 22 ന് എസ്.എന്‍.സി.ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ കെ റയില്‍ പദ്ധതി ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അടിമ കിടക്കും. കെ റയിലും വേണ്ട ഇ റയിലും വേണ്ട. തന്നെ ലാവ്‌ലിന്‍ കേസില്‍ ശിക്ഷിക്കാതിരുന്നാല്‍ മതിയെന്നാണ് സഖാവ് പിണറായി വിജയന്റെ ഒരേയൊരു പ്രാര്‍ത്ഥന.
തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വഴി കടന്നു പോകുന്ന ഹൈസ്പീഡ് തീവണ്ടി 2023 ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അറിഞ്ഞിട്ടും പിണറായിക്ക് ഒരു.പരാതിയുമില്ല. . പിണറായി വിജയന്റെ റെയില്‍ പദ്ധതി അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയം ബി ജെ പി മുന്നോട്ടുവച്ചത്. കേന്ദ്ര റയില്‍ മന്ത്രാലയം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ആശയം എതാനും ദിവസങ്ങള്‍ക്കകം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കും. കെറയിലിന്റെ പേരില്‍ ഉടക്കിടാന്‍ തന്നെ കിട്ടില്ലെന്ന് പിണറായി, വിശ്വസ്തരെ അറിയിച്ചു കഴിഞ്ഞു. നിധിന്‍ ഗഡ്ഗരി മഹാനാണെന്നു വരെ പിണറായി പറഞ്ഞു വച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം കേരളത്തില്‍ റെയില്‍വേ വികസനത്തിന് ബദല്‍ പദ്ധതിയുടെ സാധ്യത തേടി കേരളത്തില്‍ നിന്നുള്ള ബിജെപി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം അറിഞ്ഞിട്ടും പിണറായി ഒന്നും പറഞ്ഞില്ല. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
സില്‍വര്‍ ലൈന് ഒരു ബദല്‍ നിര്‍ദ്ദേശം കേന്ദ്ര പരിഗണനയില്‍ ഉണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം വി മുരളീധരന്‍ പറഞ്ഞു.വേഗത കൂടിയ ട്രെയിന്‍ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയില്‍വെ വ്യക്തമാക്കും.സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ല.സില്‍വര്‍ ലൈനിലെ പോലെ കുടിയൊഴുപ്പിക്കല്‍ ബദല്‍ പദ്ധതിയില്‍ ഉണ്ടാകില്ല.കുറഞ്ഞ സമയത്തില്‍ വേഗത്തില്‍ എത്തുന്നതാകും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.കെ റെയില്‍ അശാസ്ത്രിയമാണ്..പദ്ധതിക്ക് ബദലായിട്ട് നിര്‍ദേശങ്ങള്‍ ഉണ്ടാകണം എന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.ഇതിനായി പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും വി മുരളീധരന്‍ പറഞ്ഞു
നേമം ടെര്‍മിനല്‍ പണി അവസാനിപ്പിച്ചു എന്ന റിപ്പോര്‍ട്ട് വന്നു.പദ്ധതി കേരളത്തിന്റെ വികസനത്തില്‍ പ്രധാനപ്പെട്ടതാണ്. പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി. മുരളീധരന്‍ എന്ന കേട്ടാല്‍ കലിക്കുന്ന പിണറായി ഇത്തവണ മിണ്ടാതിരുന്നതേയുള്ളു. ഇതിനെയാണ് വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് പറയുന്നത്.
ഇന്ത്യയിലെ മറ്റ് റെയില്‍വേ പദ്ധതിയുടെ ഡി പി ആറിനേക്കാളും വിശദാംശങ്ങള്‍ അടങ്ങിയതാണ് സില്‍വര്‍ലൈന്‍ ഡി പി ആറെന്ന അവകാശവാദവുമാണ് കെ റെയില്‍ കമ്പനിക്കുള്ളത്.. ഒരു ഡിപിആര്‍ തയ്യാറാക്കുമ്പോള്‍ പാലിക്കണ്ട എല്ലാ മാനദണ്ഡങ്ങളും കെ റെയില്‍ പാലിച്ചിട്ടുണ്ടെന്നും ഡിപിആര്‍, സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം പബ്ലിക് ഡൊമെയ്‌നില്‍ ലഭ്യമാണെന്നും അതെല്ലാം ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാവുന്നതുമാണെന്നും കെറെയില്‍ ഉപദേഷ്ടാവും ഇന്ത്യന്‍ റെയില്‍വേയുടെ റിട്ടയേര്‍ഡ് അഡീഷണല്‍ ജനറല്‍ മാനേജറുമായ എസ് വിജയകുമാരന്‍ പറഞ്ഞു.
സാമൂഹികാഘാത പഠനം നടത്തുന്നതിന് വേണ്ടിയാണ് കല്ലിട്ട് സ്ഥലം അടയാളപ്പെടുത്തി സര്‍വ്വേ നടത്തിയത്. പിന്നീട് ജിയോ ടാഗിങ് സംവിധാനത്തിലേക്ക് മാറി. സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി ടോപ്പോഗ്രഫിക്കല്‍ സര്‍വ്വേ നടത്തിയത് ലിഡാര്‍ സംവിധാനം ഉപയോഗിച്ചാണ്. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും നൂതനമായ സംവിധാനമാണിത്. വളരെ കൃത്യമായ ഫലമാണ് ഇതുവഴി ലഭിക്കുന്നത്. ആളുകള്‍ക്ക് ഒരുവിധത്തിലുമുള്ള ബുദ്ധിമുട്ടും ഏരിയല്‍ സര്‍വ്വേ വഴി ഉണ്ടാവുകയില്ല എന്നത് മെച്ചമാണെന്നും കെറെയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ജയകുമാര്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി 55% എംബാങ്ക്‌മെന്റും 45% വയഡക്റ്റും എന്നത് ചെലവ് കുറയ്ക്കാന്‍ വേണ്ടി കൂടിയുള്ള തീരുമാനമാണെന്ന് എസ്.വിജയകുമാരന്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ ഭൂരിഭാഗം പാതകളും എംബാങ്ക്‌മെന്റിലൂടെയാണ് കടന്നുപോകുന്നത്. 80 വര്‍ഷത്തിലധികമായി കേരളത്തിലൂടെ റെയില്‍പ്പാത കടന്നുപോകുന്നു. എവിടെയും വെള്ളപ്പൊക്കമുണ്ടായിട്ടില്ല. ഇന്ത്യയിലൊരിടത്തും റെയില്‍വേ ലൈന്‍ കാരണം വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല. ഇതിനു കാരണം ഇന്ത്യന്‍ റെയില്‍വേയുടെ നയങ്ങളാണ്. മുമ്പുണ്ടായ വെള്ളപ്പൊക്കങ്ങളുടെ പരമാവധി ഡാറ്റ ശേഖരിച്ചാണ് ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍ ഓര്‍ഗനൈസേഷനും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനും സംയുക്തമായാണ് ഈ പഠനങ്ങള്‍ നടത്തുന്നത്. മുപ്പത് വര്‍ഷമായി അവര്‍ നടത്തിയ പഠനങ്ങള്‍ ലഭ്യമാണ്. പഠനങ്ങള്‍ പ്രകാരം കേരളം 5എ 5ബി 5സി എന്ന് തരം തിരിച്ചിട്ടുള്ള സബ്‌സോണല്‍ റിപ്പോര്‍ട്ട് പരിധിയിലാണ് വരുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി തരംതിരിച്ച് വളരെ ആഴത്തില്‍ പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ട് പ്രകാരം രൂപകല്‍പ്പന ചെയ്യുന്ന ഒരു നിര്‍മ്മാണങ്ങളും ഒരു തരത്തിലും കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മലയാളികളോട് പിണറായിക്കുള്ള സ്‌നേഹവും വാത്സല്യവുമാണ് കെ.റയില്‍ പദ്ധതിക്ക് പിന്നിലെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ അന്തം കമ്മികളല്ലെങ്കില്‍ സോറി എന്നേ പറയാനുള്ളു.കോടികളുടെ കള്ള കച്ചവടമാണ് ഇതില്‍ നടക്കാന്‍ പോകുന്നത്. ജിയോ സര്‍വേക്ക് പിന്നിലുള്ളത് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ താത്പര്യങ്ങളാണ്. കെ റയില്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി കൂട്ടാനുള്ള ശ്രമമാണ് നടക്കാന്‍ പോയത്..
ലാവ്‌ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നു എന്നറിഞ്ഞതോടെയാണ് പിണറായി തന്റെ നിലപാട് മാറ്റിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍.കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രമാണ് ലാവ്‌ലിന്‍ കേസ് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിലും സുപ്രീം കോടതിയിലുമുള്ള ചില അഡ്ജസ്റ്റുമെന്റുകള്‍ വഴിയാണ് പിണറായി നീക്കങ്ങള്‍ പതുക്കെയാക്കിയത്. മുമ്പൊരു കേസിലും ഉണ്ടാകാത്ത ലാഗാണ് ലാവ്‌ലിന്‍ കേസില്‍ ഉണ്ടായത്. സി പി എം ബി ജെ പി ബന്ധമാണ് ഇതിന് പിന്നിലെന്ന് വരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ സിബിഐ സ്വീകരിച്ച മൃദു സമീപനമായിരുന്നു കാരണം. സിബിഐക്ക് പിണറായിയെ കുടുക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
അങ്ങനെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതി കിട്ടുമ്പോഴേക്ക് സര്‍വേ പൂര്‍ത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. നിര്‍ഭാഗ്യകരമാണ് ഇപ്പോള്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കില്‍ അത് നേരത്തെ നടപ്പാക്കിയേനെ. കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നല്‍കണമെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നവര്‍ കേന്ദ്ര നിലപാട് തിരുത്തിക്കാന്‍ ഇടപെടണം. ഇത് നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇത് എല്‍ഡിഎഫിന്റെ പദ്ധതിയായാണ് പലരും കാണുന്നത്. നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ അത് നാടിന് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പിണറായിയുടെ വെളിപ്പെടുത്തല്‍ ബിജെപിക്ക് വലിയൊരു രാഷ്ട്രീയായുധമായി മാറിയിരിക്കുകയാണ്. ബി ജെ പി സര്‍ക്കാര്‍ ഉള്ളതുകൊണ്ട് തങ്ങള്‍ക്ക് കിടപ്പാടം സംരക്ഷിക്കാനായി എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന തരത്തിലെത്തി കാര്യങ്ങള്‍. പിണറായി റയിലുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ ലക്ഷകണക്കിന് ആളുകള്‍ വീടില്ലാതെ വഴിയാധാരമായേനെ.
ദേശീയ പാതാ വികസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണയെ പിണറായി ഹൃദയപൂര്‍വം ഓര്‍ത്തു. കഴിഞ്ഞ കുറെ കാലമായി കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന റോ ഡുകളെല്ലാം തങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞു കൊണ്ടിരുന്ന പിണറായിക്കാണ് ഇപ്പോള്‍ മനംമാറ്റം സംഭവിച്ചിരിക്കുന്നത്. ഇതിനു കാരണവും ലാവലിന്‍ തന്നെ. വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് ചില പുതിയ അവകാശികള്‍ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയില്‍ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിര്‍ണായക നേട്ടമാണ്. ഇത്തരത്തില്‍ ഒരു കൊട്ട് കൊടുക്കാന്‍ പിണറായി മറന്നില്ല. എന്നാലും പഴയതുപോലെ കൊട്ടാനുള്ള ധൈര്യം പോരാ.
ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളില്‍ ഭൂമി വില നല്‍കുന്നു. കേരളത്തില്‍ ഭൂമിക്ക് ഉയര്‍ന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടര്‍ ഏറ്റെടുത്തു. 2020 ഒക്ടോബര്‍ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തില്‍ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തു.
ദേശീയ പാതാ 66 ലെ 21 റീച്ചിലെ പണികള്‍ നടക്കണം. 15 ലെ പണികള്‍ പുരോഗമിക്കുകയാണ്. ആറ് റീച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ദേശീയ പാതാ വികസനത്തില്‍ അലംഭാവം കാട്ടി. അന്ന് എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നു. എന്നാല്‍ എല്ലാ പിന്തുണയും ഇടതുപക്ഷം വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാരിന്റെ സംഭാവന ശൂന്യമായിരുന്നു. 2010 ഏപ്രില്‍ 20 ന് നടന്ന യോഗത്തില്‍ ദേശീയ പാതയുടെ വീതി 45 ല്‍ നിന്ന് 30 മീറ്ററായി കുറയ്ക്കാന്‍ ധാരണയായിരുന്നു. അത് കേന്ദ്രം നിരാകരിച്ചതോടെയാണ് വീണ്ടും സര്‍വകക്ഷി യോഗം ചേര്‍ന്നത്. അതില്‍ ദേശീയപാതയുടെ വീതി 45 മീറ്ററായി വീണ്ടും നിശ്ചയിച്ചു. അന്ന് യുഡിഎഫ് ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് എന്‍ എച്ച് എ ഐ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇവിടെ ഒന്നും നടന്നില്ല. അപ്പോഴാണ് ദേശീയപാതാ അതോറിറ്റി ഓഫീസ് അടച്ച് കേരളം വിട്ടത്. അന്നത്തെ സ്ഥിതി എത്ര ദയനീയമായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇത് പറയുന്നത്. ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ല, അലംഭാവം കാട്ടുകയും യുഡിഎഫ് സര്‍ക്കാര്‍ ചെയ്തുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇവിടെ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത് ഒന്നാന്തരം പുകഴ്ത്തലാണ്.
ചില നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാരിന് മുട്ടുവിറച്ചു. ആകെയുള്ള 645 കിലോമീറ്ററില്‍ വെറും 27 കിലോമീറ്റര്‍ നീളമുള്ള തിരുവനന്തപുരം ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുത്തതാണ് യുഡിഎഫിന്റെ സംഭാവന. 2016 ല്‍ അധികാരത്തിലെത്തിയപ്പോള്‍ ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. സ്ഥലം വിട്ടുനല്‍കുന്നവര്‍ ദുഖിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. അധികാരമേറ്റ് 20ാം ദിവസം യോഗം വിളിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തു. പിന്നീട് പലപ്പോഴും ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സഹകരിപ്പിച്ച് ചിട്ടയായി ഇടപെടല്‍ നടത്തി. എല്ലാ മാസവും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കല്‍ മുടക്കാന്‍ അനേകം തടസം വന്നു. സമരങ്ങള്‍ തുടങ്ങി. മഴവില്‍ മുന്നണികള്‍ക്കൊപ്പം കോണ്‍ഗ്രസും ബിജെപിയും രംഗത്തിറങ്ങി.
കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ 2018 ല്‍ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഹൈവേ മന്ത്രിക്ക് കത്തയച്ചു. നിര്‍മ്മാണം വൈകിപ്പിച്ച് പിന്നീട് കേന്ദ്രത്തിന്റെ ഉത്തരവ് വന്നു. 2019 ജൂണില്‍ കേരളത്തിലെ ദേശീയപാതാ വികസനത്തെ ഒന്നാം പരിഗണനാ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. അന്നും ചെലവിന്റെ വിഹിതം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം പറഞ്ഞു. ഭൂമിഏറ്റെടുക്കലിന്റെ 50 ശതമാനം കേരളം ഏറ്റെടുക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടാണ് പിന്നീട് ചര്‍ച്ചയിലൂടെ 25 ശതമാനത്തിലേക്ക് ചുരുക്കിയത്. മറ്റെങ്ങും ഇല്ലാത്ത ഈ സ്ഥിതി കേരളത്തിലുണ്ടായതിന് ഉത്തരവാദി യുഡിഎഫ് സര്‍ക്കാരാണ്. പിന്നീട് ഇത് തടസപ്പെടുത്താന്‍ ശ്രമിച്ച ബിജെപിക്കും ഉത്തരവാദിത്തമുണ്ട്. 5283 കോടി രൂപയാണ് സംസ്ഥാനം ഭൂമി ഏറ്റെടുക്കാന്‍ ചെലവാക്കിയത്. ഈ തുക കേരളം ചെലവാക്കിയില്ലെങ്കില്‍ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോയേനെ. ദേശീയ പാതയില്‍ 125 കിലോമീറ്റര്‍ ഒരു വര്‍ഷത്തിനകം ഗതാഗത യോഗ്യമാക്കും. കഴക്കൂട്ടം ഒരു വര്‍ഷത്തിനുള്ളില്‍ തുറക്കും. മാഹി, തലശേരി, ഊരാട് പാലം എന്നിവ മാര്‍ച്ചില്‍ തുറക്കും. സംസ്ഥാനത്തിന്റെ ഗതാഗത പ്രശ്‌ന പരിഹാരത്തിന് വലിയ മുതല്‍ക്കൂട്ടാകുന്ന നേട്ടങ്ങളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനെല്ലാം സഹകരിച്ച ജനങ്ങളുടെ വിജയമാണിത്.
ഏതായാലു ലാവ്‌ലിന്‍ ജീവനോടെ ഉണ്ടെങ്കില്‍ സഖാവ് പിണറായി വിജയന്‍ മര്യാദ പഠിക്കുമെന്ന് ചുരുക്കം. ഈശ്വരന്‍ ഓരോരുത്തര്‍ക്കും ഓരോ വിധി നല്‍കുന്നത് ഇത്തരത്തില്‍ പണി പഠിപ്പിക്കാനാണ്. ശബരിമല കാലത്ത് ലാവ്‌ലിന്‍ ലൈവായിരുന്നെങ്കില്‍ തന്നുണ്ടായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.
https://www.facebook.com/Malayalivartha