അന്തരിച്ച നേതാവിനെ വിറ്റ് കാശാക്കി ഡിവൈഎഫ്‌ഐ തലസ്ഥാനത്ത് തമ്മിലടിച്ച് കുട്ടി സഖാക്കള്‍

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും ഫണ്ട് തിരിമറി വിവാദം ഉയര്‍ന്നിരിക്കുകയാണ്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് ആരോപണം. അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി.ബിജുവിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികള്‍ സിപിഎംഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ക്കു പരാതി നല്‍കി.
പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിട്ടില്ലെന്നു പരാതിയില്‍ പറയുന്നു. അതേസമയം, നേതൃത്വം ഇടപെട്ടതോടെ ഇതില്‍ രണ്ടു ലക്ഷത്തോളം രൂപ പിന്നീടു പല തവണയായി കൈമാറിയെന്നു റിപ്പോര്‍ട്ടുണ്ട്. പരാതി പാര്‍ട്ടി നേതൃത്വത്തിനു മുന്നിലെത്തിയതോടെ നടപടിയുണ്ടാകുമെന്നാണു വിവരം.
പി.ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് 'റെഡ് കെയര്‍ സെന്ററും' ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് പിരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്‌ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നല്‍കിയത്.
ഇതിനായി പിരിച്ച 11 ലക്ഷത്തിലധികം രൂപ ആദ്യം കൈമാറിയതായി പറയുന്നു. ഇതില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ആംബുലന്‍സ് വാങ്ങാനായി നീക്കിവച്ചു. ഈ തുക വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി. പണം ആംബുലന്‍സ് വാങ്ങാനായി മാറ്റിവെച്ച സമയത്ത് പാളയം ലോക്കല്‍ സെക്രട്ടറിയായിരുന്ന ഷാഹിനാണു പണം കൈവശം വച്ചിരുന്നത്. ഷാഹിന്‍ പിന്നീട് ജില്ലാ വൈസ് പ്രസിഡന്റായി.
പ്രശ്‌നം ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. പാര്‍ട്ടിക്ക് മുമ്പിലെത്തിയ പരാതിയില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
അതേസമയം, ആരോപണവിധേയനായ ഷാഹിനെ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ സംരക്ഷിക്കുകയാണെന്നു മേഖലാ കമ്മിറ്റികള്‍ക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണു ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് നേരിട്ട് സിപിഎം നേതൃത്വത്തിനു പരാതി നല്‍കിയത്.
അതേസമയം പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം സിപിഎം അവസാനിപ്പിച്ചിരുന്നു. ധനരാജിന്റെ സാമ്പത്തിക ബാധ്യത സിപിഎം തീര്‍ത്തു. ധനരാജിന്റെ അക്കൗണ്ടില്‍ പാര്‍ട്ടി 9,80,000 രൂപ നിക്ഷേപിച്ചു. പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലായിരുന്നു ധനരാജിന് ബാധ്യത ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച ലോക്കല്‍ കമ്മറ്റിയില്‍ കണക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് നീക്കം. സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി എടുത്ത തീരുമാനമായിരുന്നു രക്തസാക്ഷി ധനരാജിന്റെ ബാധ്യത തീര്‍ക്കുമെന്നത്.
2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സി.വി ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്റെ കടങ്ങള്‍ വീട്ടാനും വീട് വച്ച് നല്‍കാനും പാര്‍ട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. ഒരു കോടിയോളം രൂപയാണ് പിരിച്ചുകിട്ടിയത്. എന്നാല്‍ പിരിച്ചുകിട്ടിയ തുകയില്‍ നിന്ന് ധനരാജിന്റെ വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ തുകയില്‍ നിന്ന് ബാക്കി രണ്ട് നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിലേക്ക് സ്ഥിരനിക്ഷേപമായി മാറ്റിയെന്നായിരുന്നു പരാതി. 42 ലക്ഷം രൂപ ഇത്തരത്തില്‍ മാറ്റിയെന്നായിരുന്നു ആരോപണം. ധനരാജിന് ഉണ്ടായിരുന്ന കടം വീട്ടാതെയായിരുന്നു ഈ നിക്ഷേപം. ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനായിരുന്നു പാര്‍ട്ടി നേതൃത്വത്തിന് രേഖകളടക്കമുള്ള പരാതി നല്‍കിയത്.
ഫണ്ട് തിരിമറി ഏറെ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബാധ്യത അടച്ചുതീര്‍ത്ത് വിവാദം അവസാനിപ്പിക്കാനുള്ള സിപിഎം നീക്കം.
https://www.facebook.com/Malayalivartha