സില്‍വര്‍ലൈന്‍ കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ്; സില്‍വര്‍ ലൈന്‍ വളരെ സങ്കീര്‍ണമായ പദ്ധതിയാണ്; ഇതിന്റെ വിവിധ വശങ്ങൾ വിശദമായി പഠിച്ച ശേഷം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും; മുഖ്യമന്ത്രിയുടെ പദ്ധതിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

സില്‍വര്‍ലൈന്‍ കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അത് നടപ്പാക്കും മുമ്പ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ വളരെ സങ്കീര്‍ണമായ പദ്ധതിയാണെന്നും, ഇതിന്റെ വിവിധ വശങ്ങൾ വിശദമായി പഠിച്ച ശേഷം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുവെന്നും മന്ത്രി വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ഇതിന്റെ സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എൻജിനീയറിങ് വശങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പദ്ധതികൾ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. അതുകൊണ്ട് വിവിധ വശങ്ങൾ വിശദമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. അങ്ങനെ ഗൃഹപാഠം ചെയ്ത ശേഷം ജനങ്ങൾക്കു മുന്നിൽ വിഷയം അവതരിപ്പിക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യുമെന്നും മന്ത്രി വക്തമാക്കി.
https://www.facebook.com/Malayalivartha