വട്ടവട പഞ്ചായത്തിൽ ഇടതു മുന്നണി ഭരണസമയത്ത് നടന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്; സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്; ഞെട്ടിത്തരിച്ച് ജനങ്ങൾ

ഇടത് മുന്നണിയുടെ കള്ളത്തരങ്ങളും, സാമ്പത്തിക ക്രമക്കേടുകളും ഇന്ന് കേരള സമൂഹത്തിനു ആദ്യമായുള്ള സംഭവങ്ങളല്ല. ഭരണത്തിലുണ്ടായിരുന്നിടത്തെല്ലാം കട്ട് മുടിച്ച ചരിത്രമേ ഉണ്ടാകു. ഇപ്പോൾ ഇതാ വട്ടവട പഞ്ചായത്തിൽ ഇടതു മുന്നണി ഭരണസമയത്ത് നടന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നിരിക്കുകയാണ്.
നിലവിൽ സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി ഇപ്പോൾ കണ്ടെത്തിയത്. മുൻ ഭരണ സമിതിയുടെ കാലത്ത് നടന്ന തട്ടിപ്പാണ് ഇപ്പോൾ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. അന്ന് എൽ.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം.
അതേസമയം പുതുതായി നിർമിച്ച മൾട്ടി അമിനിറ്റി ഹബ്ബിൽ ഫർണിച്ചറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയ വകയിൽ 7,87,630 രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇ-ടെൻഡർ നടപടി ഒഴിവാക്കുന്നതിനായി രണ്ടുപദ്ധതികളിലായി സാധനങ്ങൾ വാങ്ങിയെന്ന് രേഖകൾ ഉണ്ടാക്കുകയും ചെയ്യ്തു. ഈ രീതിയിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഭരണത്തിലുണ്ടായിരുന്നവരുടെ തട്ടിപ്പുകൾ നിരവധി ഇടങ്ങളിൽ നിന്നും ഇനിയും പുറത്ത് വരാനിരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha