പാലോട് കേഴമാനിനെ കൊന്ന് കറിവെച്ച സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിലായി

തിരുവനന്തപുരത്ത് പാലോട് കേഴമാനിനെ കൊന്ന് കറിവെച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വെമ്പായം സ്വദേശിയും താൽക്കാലി വാച്ചറുമായ അൻഷാദ്, പാലോട് സ്വദേശി രാജേന്ദ്രൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായ മറ്റ് പ്രതികൾ.
അതേസമയം പ്രതിയായായ അൻഷാദ് സംഭവ ശേഷം ഗൾഫിലേക്ക് കടന്നിരുന്നു. തുടർന്ന് ഇവിടെ നിന്നും നാട്ടിലേക്ക് തിരിച്ച് വിളിച്ച് വിമാനത്താവളത്തിൽ നിന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാത്രമല്ല അറസ്റ്റിന് പിന്നാലെ നടത്തിയ പരിശോധനയിൽ രാജേന്ദ്രന്റെ വീട്ടിൽ നിന്നും കേഴമാനിന്റെ തോലും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 10 നാണ് ഇവർ ചേർന്ന് കേഴമാനിനെ കൊന്ന് കറിവെച്ചത്. കാലിന് പരിക്കേറ്റ മാനിനെയാണ് കൊന്നത്. തുടർന്ന് സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദ്, ബീറ്റ് സെക്ഷൻ ഓഫീസർ അരുൺ ലാൽ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























