ആദ്യം കടയില്‍ കയറി കള്ളന്‍ 40,000 രൂപ മോഷ്ട്ടിച്ചു; കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കള്ളന്‍ 80,000 രൂപ മോഷ്ടിച്ചു; വീട്ടിലും കടയിലുമായി നാലു തവണ കള്ളന്‍ കയറി; കള്ളനെ കണ്ടെത്താനാകാതെ നെട്ടോട്ടമോടി ഉടമ

കോഴിക്കോട് വടകരയിലെ സ്റ്റേഷനറി കട ഉടമ കെ.എം.പി. ലത്തീഫ് ഒരു കള്ളനെ പിടികൂടാനുള്ള നെട്ടോട്ടത്തിലാണ്. തന്നെ വിടാതെ പിന്തുടരുന്ന കള്ളനെ കെണിയിൽ വീഴ്ത്താൻ തക്കം പാർത്തിരിക്കുകയാണ് ലത്തീഫ്. ഇദ്ദേഹത്തിന്റെ വീട്ടിലും കടയിലുമായി നാലു തവണ കള്ളന്‍ കയറി. ഈപ്രാവശ്യം സിസിടിവിയില്‍ കള്ളൻ പതിഞ്ഞിട്ടുണ്ടെങ്കിൽ പ്രതിയെ ഉറപ്പായും കുരുക്കാനാകും.
കള്ളനെ പിടിക്കാൻ സാധിക്കാത്തതിനാൽ വടകരയിലെ വ്യാപാരികൾ പ്രതിഷേധത്തിലാണ്. ഒന്നര വര്‍ഷം മുൻപായിരുന്നു കടയില്‍ കയറിയ കള്ളന്‍ 40,000 രൂപ മോഷ്ട്ടിച്ചത്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കള്ളന്‍ 80,000 രൂപ മോഷ്ടിക്കുകയും ചെയ്തു. മൂന്നാം തവണയും വീട് ലക്ഷ്യം വച്ചാണ് കള്ളൻ വന്നത് . എന്നാൽ കള്ളനെ കാത്തിരുന്ന വീട്ടുകാരെ കണ്ട് കള്ളൻ ഓടി.
ഗതികെട്ട ലത്തീഫ് വീട്ടിലും കടയിലും സിസി ടിവി ക്യാമറകള്‍ വയ്‌ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കടയില്‍ കയറിയകള്ളൻ സിസിടിവിയില്‍ പതിഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് കോട്ട് ധരിച്ചിരുന്നു. ദൃശ്യങ്ങള്‍ കയ്യോടെ പൊലീസിന് കിട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha



























