സർക്കാർ സ്‌കൂളുകളിൽ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉടൻ; ദക്ഷിണ മേഖലയിലെ ഹൈസ്‌കൂളുകളിലും, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലുമാണ് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നടപ്പിലാക്കുന്നത്

സർക്കാർ സ്‌കൂളുകളിൽ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉടൻ ലഭിക്കും. സംസ്ഥാനത്തെ ദക്ഷിണ മേഖലയിലെ ഹൈസ്‌കൂളുകളിലും, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലുമാണ് ഇത് നടപ്പിലാക്കാൻ പോകുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനും (കൈറ്റ്) ബിഎസ്എൻ എല്ലും ചേർന്നാണ് 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി സേവനങ്ങൾ കൊണ്ടു വരുന്നത്.
ഈ സംരംഭത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിലുള്ള 8 എംബിപിഎസ് ഫൈബർ ടു ദ ഹോം കണക്ഷനുകൾ ഇപ്പോൾ 100 എംബിപിഎസുമായി നവീകരിക്കും. ഇത് 12.5 മടങ്ങ് വേഗതയിലാണ് പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവരുടെ സാന്നിധ്യത്തിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്തും ബിഎസ്എൻഎൽ കേരള സർക്കിൾ സിജിഎം സി വി വിനോദും ധാരണാപത്രത്തിൽ ബുധനാഴ്ച ഒപ്പുവച്ചത്. .
ഏകദേശം 4,685 സ്കൂളുകളിലെ 45,000 ക്ലാസ് മുറികൾക്ക് 100 എംബിപിഎസ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഹൈടെക് സ്കൂൾ പ്രോജക്ടുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാൻ അനുസരിച്ച് ഓരോ സ്കൂളിനും ഇപ്പോൾ പ്രതിമാസം 3,300 ജിബി ഡാറ്റ വരെ ഉപയോഗിക്കാം. 2018 ലെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി, കൈറ്റ് ഈ ക്ലാസുകളിൽ ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, യുഎസ്ബി സ്പീക്കറുകൾ, നെറ്റ്വർക്കിംഗ് എന്നിവ കൊണ്ട് വിപുലീകരിച്ചു.
https://www.facebook.com/Malayalivartha



























