കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്... കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. തടിയന്റവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവരാണ് കുറ്റക്കാര്‍. ഇവര്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍ഐഎ കോടതി തിങ്കളാഴ്ച വിധിക്കും. കേസിന്റെ വിചാരണ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കേസില്‍ ആകെ 11 പേരാണ് പ്രതികള്‍. ഒരാളെ നേരത്തെ വെറുതെവിട്ടിരുന്നു.
കുറ്റക്കാരാണെന്ന് വിധിച്ച മൂന്ന് പേരും വിചാരണ പൂര്‍ത്തിയാകും മുന്‍പ് തന്നെ തങ്ങള്‍ കുറ്റം ചെയ്തതായി സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കോടതി മൂവരും കുറ്റക്കാരാണെന്ന് വിധിച്ചത്. അബ്ദുല്‍ നാസര്‍ മദനി ജയിലില്‍ കഴിയുമ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരായ നീക്കം എന്ന നിലയിലാണ് കളമശ്ശേരിയില്‍ വച്ച് തമിഴ്‌നാട് ബസ് തട്ടിയെടുത്ത് കത്തിച്ചത്.
പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. മദനിയുടെ ഭാര്യ സൂഫിയ മദനി അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. ഇവരടക്കമുള്ളവര്‍ വിചാരണ നേരിടാനിരിക്കെയാണ് മുഖ്യ പ്രതികള്‍ കുറ്റം സമ്മതിച്ചത്.
https://www.facebook.com/Malayalivartha



























