പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍... കുട്ടികളുമായി റെയില്‍വേ സ്റ്റേഷനില്‍ കണ്ട പ്രതികളെ കുറിച്ച് യാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തില്‍ എത്തിച്ച വൈദികന്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും ഇന്‍ഡിപെന്‍ഡന്റ് പെന്തകോസ്ത് ചര്‍ച്ച് വൈദികന്‍ ജേക്കബ് വര്‍ഗീസിനെയാണ് അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടികളുമായി എത്തിയ ലോകേഷ് കുമാറിനയും ശ്യാം ലാലിനെയും സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. കസ്റ്റഡിയിലെടുത്തവരെ ഇന്നലെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികന്‍ അറസ്റ്റിലായിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത 12 പെണ്‍കുട്ടികളെയാണ് കേരളത്തില്‍ എത്തിച്ചത്. സംഭവത്തില്‍ ഇടനിലക്കാരെ നേരത്തെ കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവരാണ് അറസ്റ്റിലായ ഇടനിലക്കാര്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികന്‍ അറസ്റ്റിലായത്.
പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നത്. കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അറിയിച്ചു.
https://www.facebook.com/Malayalivartha



























