കൊല്ലത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്... സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയുടെ മരണത്തില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകമെന്ന് വ്യക്തമായതോടെ ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം ജോനകപ്പുറം ബുഷറ മന്‍സിലില്‍ അബ്ദുല്‍ ബാരി (34) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ ഭാര്യ ആമിന (22) കഴിഞ്ഞ 22ന് അസ്വാഭാവികമായി മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. 22ന് രാവിലെ കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടു എന്ന് പറഞ്ഞ് അബ്ദുല്‍ ബാരിയും ബന്ധുക്കളും ചേര്‍ന്ന് ആമിനയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ ആമിന മരിച്ചിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തില്‍ അന്നുതന്നെ പിതാവ് സംശയം പ്രകടിപ്പിച്ചിരുന്നതിനാല്‍ പള്ളിത്തോട്ടം പൊലീസിന്റെ നിര്‍ദേശപ്രകാരം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ അസാധാരണ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
പെണ്‍കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടാന്‍ തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതിനാല്‍ ഉണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നിര്‍ദേശപ്രകാരം പള്ളിത്തോട്ടം പൊലീസ് തെളിവുകള്‍ നിരത്തി അബ്ദുല്‍ ബാരിയെ ചോദ്യംചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എ. അഭിലാഷിന്റെ മേല്‍നോട്ടത്തില്‍ പള്ളിത്തോട്ടം ഇന്‍സ്‌പെക്ടര്‍ ആര്‍. ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുകേഷ്, അനില്‍ ബേസില്‍, ജാക്‌സണ്‍ ജേക്കബ്, എ.എസ്.ഐമാരായ കൃഷ്ണകുമാര്‍, സുനില്‍, എസ്.സി.പി.ഒമാരായ സുമ ഭായ്, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























