കൊച്ചിയിൽ കരുത്തനെ നാവിക സേനയ്ക്ക് കൈമാറി... രാജ്യത്തിന്റെ അഭിമാനമായി വിക്രാന്ത്

നാവിക സേനയുടെ സമുദ്ര സുരക്ഷയ്‌ക്ക് ശക്തി പകരാൻ ഇനി ഐഎൻഎസ് വിക്രാന്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ നിർമ്മാണ കമ്പനി നാവിക സേനയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിനായിരുന്നു കപ്പലിന്റെ നിർമ്മാണ ചുമതല. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാവിക സേനാ ആസ്ഥാനത്തുവെച്ച് ഐഎൻഎസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കൈമാറിയത്.
രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്തമാസം വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. 1971ലെ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേരാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച കപ്പലിനും നല്‍കിയിരിക്കുന്നത്.
അടുത്ത മാസം നടക്കുന്ന ചടങ്ങിൽ കപ്പൽ ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ നിന്നും കപ്പൽ കൈമാറുന്നതിന്റെ ചിത്രങ്ങൾ നാവിക സേന ട്വീറ്റ് ചെയ്തിട്ടുണ്ട്. നാലാം വട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതോടെയാണ് കപ്പൽ കൈമാറാൻ കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡ് തീരുമാനിച്ചത്.
രണ്ട് ആഴ്ച മുൻപായിരുന്നു നാലാം വട്ട പരീക്ഷണം പൂർത്തിയായത്. തുടർന്ന് അവസാനവട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം കപ്പൽ കൈമാറുകയായിരുന്നു. നാല് പരീക്ഷണങ്ങളിലും കപ്പൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ 2022 ജൂലൈ വരെയായിരുന്നു പരീക്ഷണങ്ങൾ.
2009ലാണ് വിക്രാന്തിൻ്റെ നിർമാണം കൊച്ചിയിൽ തുടങ്ങിയത്. 76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻ്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്ത്രിന് 3500 കോടി രൂപയാണ് നിർമാണചെലവ്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.
ഭൂരിഭാഗവും തദ്ദേശീയ സാമഗ്രികൾ കൊണ്ട് നിർമ്മിച്ച കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണ്. 262 മീറ്ററാണ് കപ്പലിന്റെ നീളം. 45,000 ടൺ ശേഷിയും കപ്പലിനുണ്ട്. കപ്പലിന്റെ പരമാവധി വേഗം 28 നോട്ട്‌സ് ആണ്. മിഗ് 29 കെ, കമോവ്-31, എംഎച്ച് 60 ആർ മൾട്ടി റോൾ ഹെലികോപ്റ്റർ, എൽഎച്ച് ലൈറ്റ് കോംമ്പാറ്റ് ഹെലികോപ്റ്റർ എന്നിവ വഹിക്കാൻ സാധിക്കും.
മൂന്ന് ഘട്ടങ്ങളായായിരുന്നു കപ്പൽ നിർമ്മാണത്തിനുള്ള കരാർ കേന്ദ്ര പ്രതിരോധ മന്ത്രാലയം നൽകിയത്. BEL, BHEL, GRSE, കെൽട്രോൾ, ലാർസൻ ആന്റ് ടർബോ തുടങ്ങിയ വൻകിട കമ്പനികളുടെയും, 100 ഓളം ചെറുകിട കമ്പനികളുടെയും സഹകരണത്തോടെയാണ് കൊച്ചിൻ ഷിപ്പിയാഡ് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്.
12 വര്‍ഷത്തോളം നീണ്ട നിര്‍മ്മാണത്തിനിടെ രാഷ്ട്രപതി, പ്രതിരോധമന്ത്രി, നാവികസേനാ മേധാവി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി തുടങ്ങി നിരവധി വിവിഐപികൾ വിക്രാന്ത് കാണാനായി എത്തിയിരുന്നു. വിക്രാന്തിൻ്റെ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യൻ പ്രതിരോധരംഗത്തെ നിര്‍ണായക സ്ഥാപനമായി കൊച്ചിൻ ഷിപ്പ് യാര്‍ഡ് മാറുകയാണ്. കൊച്ചിയിൽ കൂടുതൽ യുദ്ധക്കപ്പലുകൾ നിര്‍മ്മിക്കാനുള്ള പദ്ധതികൾ പ്രതിരോധ മന്ത്രാലയം ആസൂത്രണം ചെയ്തു വരികയാണ്. പ്രതിരോധ രംഗത്ത് അഭ്യന്തര ഉത്പാദനം കൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലും കൊച്ചിൻ ഷിപ്പ് യാര്‍ഡിന് വലിയ പ്രതീക്ഷയാണുള്ളത്.
https://www.facebook.com/Malayalivartha