Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ശബരിമലയുടെ ശ്രീകോവിൽ പൊളിക്കാൻ ഒരുങ്ങുന്നു! സ്വർണപാളികൾ ഇളക്കും... മേൽക്കൂര പൊളിക്കാനൊരുങ്ങി ദേവസ്വം പ്രസിഡന്റ്

28 JULY 2022 11:53 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ സുവര്‍ണ ശ്രീകോവിലിൽ ചോർച്ച. സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയാണ് ശ്രീകോവിലിനുള്ളത്. ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ ഭാഗത്താണ് ചോർച്ച കണ്ടെത്തിയത്. സ്വര്‍ണപാളികളിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം ശ്രീകോവിലിന്റെ കഴുക്കോലിലേക്ക് എത്തി. ഇത് താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലാണ് പതിക്കുന്നത്. ശ്രീകോവിലിന്റെ സ്വര്‍ണപാളികള്‍ ഇളക്കിയാല്‍ മാത്രമേ ചോര്‍ച്ചയുടെ തീവ്രത എത്രയാണെന്ന് മനസിലാക്കാന്‍ സാധിക്കൂ.

കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ശബരിമല ക്ഷേത്ര നട അടച്ചത്. ഇതിനു പിന്നാലെയാണ് ശബരിമല ശ്രീകോവിലിന് മുകളിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ചോർച്ച കാണപ്പെട്ട ഭാഗങ്ങളെല്ലാം പൂർണ്ണമായും സ്വർണ്ണം പൊതിഞ്ഞ നിലയിലാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ തിരുവിതാകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേർന്നു.

കഴിഞ്ഞ വിഷു പൂജാ സമയത്ത് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണവാരിയർ ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. സ്‌പോൺസർമാരെ ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്ന് ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർദ്ദേശിച്ചു. തുടർന്ന് മൂന്ന് മാസങ്ങൾക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാമെന്ന് ഏപ്രിലിൽ ദേവന്റെ അനുജ്ഞയും വാങ്ങി.

വിദഗ്ധരെ വരുത്തി ശ്രീകോവിലിന്റെ ചോർച്ച പരിശോധിക്കണമെന്നും ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ കമ്മീഷണർ ജി. ബൈജുവും ദേവസ്വം ബോർഡിന് ഒരു മാസം മുൻപ് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിന് വേണ്ടി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ട് പുതിയ തിരുവാഭരണ കമ്മിഷന്‍ ജി ബൈജുവും ദേവസ്വം ബോര്‍ഡിന് ഒരു മാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.

ശബരിമല ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാൻ ചില സാങ്കേതിക പ്രതിസന്ധികളുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് അനന്ദഗോപൻ ഈ സാഹചര്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീകോവിലിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൊളിച്ചാൽ മാത്രമേ ചോർച്ചയുടെ വ്യാപ്തി അറിയാൻ കഴിയുകയുള്ളൂവെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

തന്ത്രിയുടേയും സ്പെഷ്യൽ കമ്മീഷണറുടേയും സാന്നിദ്ധ്യം ഇതിനായി വേണമെന്നും 45 ദിവസത്തിനകം പരിഹാര പ്രക്രിയ പൂർത്തിയാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ശബരിമല ശ്രീകോവിലിന്റെ സ്വർണം പതിച്ച ഭാഗത്താണ് ചോര്‍ച്ച ശ്രദ്ധയിൽപ്പെട്ടത്. ചോർച്ചയുള്ള ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ പതിക്കുന്നുണ്ട്. മുകളിലുള്ള സ്വർണ്ണപ്പാളികൾ ഇളക്കിയാൽ മാത്രമേ ചോർച്ചയുടെ വിശദാംശങ്ങൾ മനസിലാക്കാൻ സാധിക്കൂ. ചോർച്ചയ്ക്ക് കാരണം കാലപ്പഴക്കമാണെന്നാണ് അനുമാനം.

അതേസമയം, ഓഗസ്റ്റ് 5 ന് സ്വർണ പാളികൾ ഇളക്കി പരിശോധിക്കുമെന്നും ഒറ്റ ദിവസം കൊണ്ട് അറ്റകുറ്റ പണികൾ തീർക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. സ്വർണ പാളികൾ ഇളക്കി പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം. തന്ത്രിയുടേയും തിരുവാഭരണ കമ്മീഷന്റെയും മേൽനോട്ടത്തിലും സാന്നിധ്യത്തിലുമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

അഞ്ചിന് സ്വര്‍ണപ്പാളി ഇളക്കി പരിശോധിച്ചാല്‍ ഒരു ദിവസം കൊണ്ടു പണി പൂര്‍ത്തിയാക്കാം എന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പറയുന്നത്. തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണ കമ്മിഷണര്‍ ജി. ബൈജു എന്നിവരുടെ സാന്നിധ്യത്തിലാകും പരിശോധന. നിറപുത്തരി പൂജയ്ക്കായി ഓഗസ്റ്റ് മൂന്നിന് വൈകിട്ട് നടതുറക്കും. നാലിനാണ് നിറപുത്തരി പൂജ. നിറപുത്തരിയുടെ പിറ്റേ ദിവസമാണ് പരിശോധന

വിഷയം ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നുണ്ട്. കാലപ്പഴക്കമാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് വിഷയം ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. അറ്റക്കുറ്റപണി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അടുത്ത മാസം നിറപുത്തിരിക്ക് നട തുറക്കുമ്പോൾ തന്ത്രി മഹേഷും മോഹനര്, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീകോവിൽ പ്രാഥമിക പരിശോധന നടത്തും. അതിവേഗത്തിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശ്രീകോവിലിലെ തടികൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്

അതേസമയം, ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചേർന്ന ഉന്നതതല യോഗമാണ് നിർണായക തീരുമാനം എടുത്തത്. അതേസമയം, വിർച്വൽ ക്യൂ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും.

നിലവിൽ വിർച്വൽ ക്യൂ കൈകാര്യം ചെയ്യുന്നത് പൊലീസാണ്. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ, പൊലീസിന് വിർച്വൽ ക്യൂ കൈകാര്യം ചെയ്യാനുള്ള അധികാരമില്ലെന്ന് കോടതി വിമർശിച്ചിരുന്നു. വിർച്വൽ ക്യൂ നടത്തിപ്പിനായി ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ഐടി വിഭാഗം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോ‍ഡ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൊലീസ് നൽകും. ആവശ്യമെങ്കിൽ താൽക്കാലിക സാങ്കേതിക സഹായവും നൽകും.

ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിൽ പൊലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനി മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം പൊലീസ് ഏർപ്പാടാക്കാനും ധാരണയായി. അതേസമയം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിന് ഭീഷണികളുണ്ടായാലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് പൊലീസിന്റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (3 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (4 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (4 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (5 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (5 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (5 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (5 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (7 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (7 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (8 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (15 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (15 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (15 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (16 hours ago)

Malayali Vartha Recommends