പിണറായിയെ തേച്ചൊട്ടിച്ചു... 42 വണ്ടികളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന ഭീരു? കാനത്തിനെ വിരട്ടി സിപിഐ... സിപിഎമ്മിന്റെ അടിമക്കണ്ണ്...

ജനങ്ങൾക്കിടയിൽ പൊതുവിശ്വാസ്യത നഷ്ടപ്പെട്ടതായി പിണറായി വിജയനും സിപിഎമ്മും തിരിച്ചറിഞ്ഞിരിക്കുന്നു. ഭരണ മന്ദിരത്തില്‍ എന്തോ ചീഞ്ഞു നാറുന്നുവെന്ന് ജനം അടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനിടയിലാണ് മുഖ്യമന്ത്രിക്കും അതുപോലെ സിപിഎമ്മിനും എല്ലാം ഒത്താശയും ചെയ്ത്, തെറ്റ് കണ്ടാൽ പോലും കമാന്ന് ഒരക്ഷരം മിണ്ടാത്ത പാവയായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാറിയെന്ന് ആക്ഷേപം ശക്തമായിരിക്കെ സിപിഐ തന്നെ കാനത്തിനെ തിരിഞ്ഞു കൊത്തിയിരക്കുകയാണ്.
സിപിഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു വിമർശനം. സിപിഐ നേതാവ് ആനി രാജയെ സിപിഎം നേതാവ് എം.എം. മണി വിമർശിച്ചപ്പോൾ തിരുത്താൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നായിരുന്നു വിമർശനം. ആനി രാജയെ വിമർശിച്ചപ്പോൾ പോലും തിരുത്തൽ ശക്തിയാകാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനമുണ്ടായി. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നായിരുന്നു വിമർശനം. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സിപിഐയുടെ വകുപ്പുകൾ സിപിഎം ഹൈജാക്ക് ചെയ്യുന്നു. അച്യുതമേനോനും കെ. കരുണാകരനും ഇ. കെ. നായനാർക്കും വി. എസ്. അച്യുതാനന്ദനും ഇല്ലാത്ത ആർഭാടമാണ് പിണറായി വിജയന് ഇക്കാര്യത്തിലുള്ളതെന്ന് വിമർശനം ഉയർന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രത്തോളം വലിയ ആരോപണങ്ങള്‍ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ല. ഇത്രത്തോളം കഴിവുകെട്ട മന്ത്രിമാര്‍ ഒത്തു ചേര്‍ന്ന മന്ത്രിസഭയും കേരളത്തിലുണ്ടായിട്ടില്ല. ഇത്രത്തോളം വിവരക്കേട് വിളിച്ചു കൂവുന്ന നേതാക്കള്‍ സിപിഎം നേതാക്കളും കേരളത്തിലുണ്ടായിട്ടില്ല.
സാക്ഷാല്‍ സ്റ്റാലിന്‍ മോഡലില്‍ സ്വേച്ഛാധിപതിയേ പോലെ നിയമസഭയിലും പുറത്തും പത്രസമ്മേളനങ്ങളിലും പ്രതികരിക്കുന്ന മുഖ്യമന്ത്രി. ഇത് ജനാധിപത്യ രാജ്യമാണെന്ന ചിന്ത പോലും മറന്ന് ആക്രോശത്തിന്റെ ഭാഷ മാത്രം സംസാരിക്കുന്ന ഭരണാധികാരികള്‍ മുന്‍പെങ്ങും കേരളത്തിലുണ്ടായിട്ടില്ല. ഇഎംഎസും നായനാരും വിഎസും ഉള്‍പ്പെടെയുള്ളവരുടെ നീതിബോധം ഈ സര്‍ക്കാരില്‍ കാണുന്നില്ല.
ആദര്‍ശവും സത്യസന്ധതയും ലളിത ജീവിതവും മുഖമുദ്രയാക്കിയ നേതാക്കളായിരുന്നു മുന്‍പൊക്കെ സിപിഎം പ്രസ്ഥാനത്തിന്റെ അമരത്തെത്തിയിരുന്നത്. സ്വന്തം സ്വത്തും ആസ്തിയുമൊക്കെ പാര്‍ട്ടിക്ക് ദാനം ചെയ്ത് പരമസാത്വികരെപ്പോലെ വാടക വീടുകളില്‍ കഴിഞ്ഞിരുന്ന നേതാക്കള്‍.
ഇന്നത്തെ സിപിഎം നേതാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആഡംബരജീവിതവും ആസ്തിയുമൊക്കെ ഇന്നലെകളിലെ നേതാക്കളില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ്. സിപിഎം നേതാക്കളുടെ മക്കളുടെ ബിസിനസ് ബന്ധങ്ങളും അധാര്‍മിക ജീവിതവുമൊക്കെ ഈ പ്രസ്ഥാനത്തിന്റെ ശോഭ കെടുത്തുന്നു. എന്തിനും ഏതിനും ന്യായീകരണം നടത്തുന്ന, പാര്‍ട്ടിക്ക് അടിമത്തം പ്രഖ്യാപിച്ച വലിയൊരു നിര അണികളുണ്ടെന്നതു മാത്രമാണ് ഇപ്പോള്‍ സിപിഎമ്മിന് ബലമായിരിക്കുന്നത്.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിൽ പോലും സിപിഐ നിലപാടെടുക്കുന്നില്ല. സിൽവർലൈൻ വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമ്പോഴും സിപിഐ നേതൃത്വത്തിനു മിണ്ടാട്ടമില്ല. കെഎസ്ഇബിയെയും കെഎസ്ആർടിസിയെയും സർക്കാർ തകർക്കുകയാണെന്നും വിമർശനം ഉണ്ടായി.
നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൃഷി വകുപ്പ് നോക്കുകുത്തിയായെന്നും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് കാനത്തിന്റെ മൗനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് അംഗത്തെിനെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ പോലും നേതൃത്വം പ്രതികരിച്ചില്ല.
ഇടത് കൺവീനറെന്ന നിലയിൽ ഇപി ജയരാജനെ നിലയ്ക്ക് നിർത്താൻ ഇടപെടണം എന്ന് ആവശ്യം ഉയർന്നു. കൃഷി വകുപ്പിനെതിരെയാണ് വലിയ വിമർശനം ഉയർന്നത്. കൃഷിവകുപ്പ് നോക്കുകുത്തിയാകുന്നുവെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. നാട്ടിൽ വിലക്കയറ്റം രൂക്ഷമാണ്. ഈ സമയത്ത് ഹോർട്ടികോർപ്പ് ഔട്ട് ലറ്റുകൾ കൂട്ടത്തോടെ പൂട്ടുന്ന അവസ്ഥയാണ്.
അതോടൊപ്പം തന്നെ കൃഷി മന്ത്രി പി.പ്രസാദിനും അദ്ദേഹത്തിന്റെ വകുപ്പിനും വിമര്‍ശനമുണ്ട്. നാട്ടില്‍ വിലക്കയറ്റം അതിരൂക്ഷമാകുമ്പോള്‍ നോക്കുകുത്തിയായി വകുപ്പ് മാറുന്നു. പച്ചക്കറി വില കൂടുമ്പോള്‍ വില കുറച്ച് നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ ഓരോ ദിവസവും പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.
മന്ത്രിമാരുടെ പ്രവര്‍ത്തനകളില്‍ പോരായ്മകളുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് നേരെ കൂടുതല്‍ വിമര്‍ശനം ഉയരാനാണ് സാധ്യത. ചര്‍ച്ച പുരോഗമിക്കുകയാണ്. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ കൂടുതല്‍ വിമര്‍ശിക്കപ്പെടാനാണ് സാധ്യത.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിലും വിമർശനം ഉണ്ടായി. സിൽവർ ലൈൻ വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിൽ പോലും സിപിഐ നേതൃത്വവും മന്ത്രിമാരും നിലപാടെടുക്കുന്നില്ല. കെഎസ്ഇബിയേയും കെഎസ്ആർടിസിയേയും സർക്കാർ തകർക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമ്പോഴും സിപിഐ നേതൃത്വത്തിന് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
മുന്നണി ആകുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികൾ വീതം വച്ചെടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങൾ വരുമ്പോൾ കൈനീട്ടുകയും കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു.
https://www.facebook.com/Malayalivartha