സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ആകില്ല, ഇടയ്ക്ക് ബോധം വരുമ്പോൾ വേദന കടിച്ചമർത്തി മകളെ വിളിക്കും, രണ്ട് മാസം മുൻപ് നടന്നതെന്തെന്ന് ഓർമ്മയില്ല, കെഎസ്ആർടിസി ബസ് ഉണ്ടാക്കിയ അപകടത്തിൽ ഗുരുതര പരിക്കേറ്റ വീട്ടമ്മയുടെ ചികിത്സ വഴിമുട്ടി, നിർധന കുടുംബത്തെ തിരിഞ്ഞ് നോക്കാതെ കെഎസ്ആർടിസി...

കണ്ണൂരിൽ കെഎസ്ആർടിസി ബസിന്‍റെ ക്യാരിയർ പരസ്യ ബോർഡിൽ കുരുങ്ങി, ബോര്‍ഡ് തലയില്‍ വീണ് ഗുരുതര പരിക്കേറ്റ വയോധികയുടെ ചികിത്സ വഴിമുട്ടി. ശോഭനയെന്ന വഴിയാത്രക്കാരിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഈ നിർധന കുടുംബത്തിന് സർജറിക്കുൾപെടെ ലക്ഷങ്ങൾ ചെലവായെങ്കിലും കെഎസ്ആർടിസി തിരിഞ്ഞ് നോക്കിയിട്ടില്ല.
നാട്ടുകാർ പിരിവെടുത്തും കുടുംബാംഗങ്ങൾ സഹായിച്ചുമാണ് ചികിത്സാ ചിലവ് ഇതുവരെ മുന്നോട്ട് പോയത്.ചികിത്സയ്ക്ക് ഇതുവരെ മൂന്ന് ലക്ഷത്തിലധികം ചെലവായി.മെയ് 28 ന് വൈകിട്ട് ശരീഫ ട്രാവത്സലിലെ ജോലി കഴിഞ്ഞ് നാട്ടിലേക്ക് ബസ് കയറാൻ കളക്ട്രേറ്റിനടുത്തുകൂടെ നടക്കുകയായിരുന്നു. അതുവഴിയേവന്ന കെഎസ്ആർടിസി ബസാണ് അപകടം ഉണ്ടാക്കിയത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ശോഭനയെ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ എകെജി സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ ഇവർക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ആകുന്നില്ല. ഇടയ്ക്ക് ബോധം വരുമ്പോൾ വേദന കടിച്ചമർത്തി മകളെ വിളിക്കും. രണ്ട് മാസം മുൻപ് നടന്നതെന്താണെന്ന് ശോഭനയ്ക്കിന്ന് ഓർമ്മയില്ല. മാങ്ങാട്ടെ വീട്ടിൽ ശോഭനയെന്ന ഈ വയോധിക ഒന്ന് തിരിയാൻ പോലുമാകാതെ തളർന്ന് കിടക്കുകയാണ്.
അപകടകരമായി വാഹനമോടിച്ചതിന് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തതിൽ തീരുന്നു നിയമ നടപടി.അപകടം ഉണ്ടാക്കിയ കെഎസ്ആർടിസിയോ, റോഡിന് കുറുകെ അശാസ്ത്രീയമായി കേബിള്‍ കെട്ടിയ എയർടെൽ ഉദ്യോഗസ്ഥരോ പിന്നീട് ഈ കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല.കളക്ടറേറ്റിന് മുന്നിൽ പൊതുനിരത്തിൽ അപകടമുണ്ടായിട്ട് ജില്ലാ ഭരണകൂടവും അനങ്ങുന്നില്ല.
https://www.facebook.com/Malayalivartha