പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: കേസുകൾ പിൻവലിക്കുമെന്ന സർക്കാർ തീരുമാനം വെറും വാക്ക് മാത്രമായി

പൗരത്വനിയമ പ്രക്ഷോഭത്തിലെ സർക്കാർ തീരുമാനവും വെറുംവാക്കായി. പൗരത്വനിയമത്തിനെതിേര നടന്ന പ്രക്ഷോഭങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന സർക്കാർ തീരുമാനമാണ് വീണ്ടും പാഴ്വാക്കായി പോയത്.
മാത്രമല്ല ഇതുവരെ പിൻവലിച്ചത് വെറും 36 കേസുകളാണ്. സംസ്ഥാനത്ത് രജിസ്റ്റർചെയ്ത 836 കേസുകളിൽ 566-ലും കുറ്റപത്രം നൽകി. 2019-ലാണ് കേന്ദ്രസർക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം ഉണ്ടായത്. തുടർന്ന് ചിലയിടങ്ങളിൽ ചെറിയതോതിലുള്ള അക്രമങ്ങളും അരങ്ങേറി.
അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരേ നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. എന്നിരുന്നാലും പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ സംഘംചേർന്നു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പല കേസുകളിലും പിഴയടയ്ക്കുന്നതുൾപ്പെടെയുള്ള കോടതി ഉത്തരവുകളും പുറത്തുവന്നതോടെ, സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha