നേമത്തു നിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം റോഡില്‍ ഉപേക്ഷിച്ച് സംഘം.... പോലീസ് സ്ഥലത്തെത്തി സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

നേമത്തു നിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം റോഡില്‍ ഉപേക്ഷിച്ച് സംഘം.... പോലീസ് സ്ഥലത്തെത്തി സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52)യെയാണ് മണലുവിള ക്ഷേത്രത്തിനു അടുത്ത് ഇന്നലെ വൈകുന്നേരം ആറുമണിയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
ആഭരണങ്ങള്‍ തട്ടിയെടുത്തശേഷം രാത്രി എട്ടുമണിയോടെ ഇവരെ ഉപേക്ഷിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തുന്നത്.
കാറിലെത്തിയവര്‍ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. കാര്‍ ഡ്രൈവര്‍ മലയാളവും ബാക്കിയുള്ളവര്‍ തമിഴുമാണ് സംസാരിച്ചത്. ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ പ്ലയര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മുറിച്ചെടുത്തത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച പദ്മകുമാരിയെ സംഘം മര്‍ദിച്ചു.
മര്‍ദനത്തില്‍ പല്ല് നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസില്‍ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെമുതല്‍ സംഘം കാറില്‍ പ്രദേശങ്ങളില്‍ കറങ്ങിയിരുന്നതായി സംശയിക്കുന്നു.
കാറില്‍ ബലം പ്രയോഗിച്ച് കയറ്റി ആഭരണങ്ങള്‍ കവര്‍ന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. വഴിയില്‍ക്കണ്ട നാട്ടുകാരോട് ബന്ധുവിന്റെ നമ്പര്‍ പറഞ്ഞ് ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്.
പദ്മകുമാരി എപ്പോഴും ആഭരണങ്ങള്‍ അണിഞ്ഞാണ് നടക്കാറുള്ളത്. വസ്തുവും വീടും വാങ്ങി നല്‍കുകയും വില്‍ക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയാണ്. അവിവാഹിതയായ ഇവര്‍ കുടുംബവീട്ടില്‍ ബന്ധുക്കളോടൊപ്പമാണ് താമസം. നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha