Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്നത് ആയിരത്തിലേറെ രാമായണം ക്ലാസുകൾ; 20 വർഷത്തിലേറെയായി രാമായണ മാസാചരണം മുടങ്ങാതെ നടത്തും! കൈവശമുള്ളത് തലമുറകളായി പകർന്നുകിട്ടിയ 300 വർഷം പഴക്കമുള്ള രാമായണം! കണ്ടും കേട്ടും അറിഞ്ഞ രാമായണത്തെ പുതുതലമുറയ്ക്കു പകർന്നുനൽകി വസ്ത്ര വ്യാപാരി എം.കുമാരൻ

30 JULY 2022 09:22 AM IST
മലയാളി വാര്‍ത്ത

ഓർമ്മവച്ച നാൾ മുതൽ തന്നെ കണ്ടും കേട്ടും അറിഞ്ഞ രാമായണത്തെ പുതുതലമുറയ്ക്കു പകർന്നുനൽകുകയാണ് വസ്ത്ര വ്യാപാരിയും മൂത്താന്തറ കണ്ണകി നഗർ ടെംപിൾ സ്ട്രീറ്റ് സ്വദേശിയുമായ എം.കുമാരൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം തന്നെ ആയിരത്തിലേറെ രാമായണം ക്ലാസുകൾ അദ്ദേഹം നടത്തിക്കഴിഞ്ഞു. 20 വർഷത്തിലേറെയായി തന്റെ സ്ഥാപനങ്ങളിൽ രാമായണ മാസാചരണം മുടങ്ങാതെ നടത്താറുമുണ്ട്.

കൂടാതെ കുമാരന്റെ കുടുംബത്തിനു തലമുറകളായി പകർന്നുകിട്ടിയ 300 വർഷം പഴക്കമുള്ള രാമായണമാണ് ഇതിനെല്ലാം പിന്നിൽ ഉള്ളത്. കമ്പരാമായണത്തിന്റെ അപൂർവ പതിപ്പ് നിധിപോലെ സൂക്ഷിക്കുകയും അതിലെ ശ്ലോകങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയുമാണു ഇപ്പോൾ കുമാരൻ. മോരുകച്ചവടക്കാരിയായിരുന്ന മുത്തശ്ശി ചിന്ന മൂത്തയ്ക്ക് അയൽവാസിയെ സഹായിച്ചതിനു സമ്മാനമായി കിട്ടിയതാണ് ഈ അപൂർവഗ്രന്ഥം.

അതോടൊപ്പം തന്നെ കമ്പരാമായണത്തിന്റെ മലയാള പരിഭാഷയാണ് ഇത്. ചിന്ന മൂത്ത പിന്നീടത് മകളും കുമാരന്റെ അമ്മയുമായ വേശയമ്മയ്ക്കു കൈമാറുകയുണ്ടായി. പലകുറി വായിച്ചതോടെ തന്നെ രാമായണത്തിലെ ഓരോ സന്ദർഭവും കഥാപാത്രങ്ങളും വരെ വേശയമ്മയ്ക്കു മനഃപാഠമായി. മരണംവരെ രാമായണ പാരായണം വേശയമ്മയുടെ ജീവിതചര്യയായിരുന്നു. പിന്നാലെ ഇവരുടെ മരണശേഷം മകൻ കുമാരനു രാമായണം കൈമാറിക്കിട്ടുകയായിരുന്നു. പേജുകൾ പൊടിഞ്ഞുതുടങ്ങിയെങ്കിലും തന്റെ പൂജാമുറിയിയിൽ നിധിപോലെ ഈ ഗ്രന്ഥം അദ്ദേഹം സൂക്ഷിച്ചിട്ടുമുണ്ട്.

അതേസമയം കുമാരൻ ശ്രീധരൻ ആൻഡ് കോ സ്ഥാപനത്തിന്റെ ഉടമയും നിലവിൽ ടെക്സ്റ്റൈൽസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും വ്യാപാരി വ്യവസായി സംഘം ജില്ലാ സെക്രട്ടറിയുമാണ്. ഭാവിതലമുറയ്ക്കു കൈമാറാൻ നിലവിലുള്ള കമ്പരാമായണത്തിന്റെ 4 പതിപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സഹോദരന്റെ ഭാര്യ സുഭാഷിണി എഴുതി തയാറാക്കിയിട്ടുമുണ്ട്. സഞ്ചാരി കൂടിയായ അദ്ദേഹം തന്റെ എല്ലാ യാത്രകൾക്കൊപ്പവും രാമായണവും കൊണ്ടുപോകുകയാണ് ചെയ്യുക. ഭാര്യ സുഷമയും മക്കളും മുരുകന്റെ വഴിയെ രാമായണപാരായണം ദിനചര്യയാക്കിയവരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (21 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (38 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (40 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (52 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends