ചവറയില്‍ ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യവേ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചവറയില്‍ ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യവേ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പന്മന മനയില്‍ മുരുന്തിയില്‍ കിഴക്കതില്‍ ബിജു (ശിങ്കാരി 39) ആണ് ദാരുണമായി മരിച്ചത്.
ദേശീയപാതയില്‍ കന്നേറ്റി പാലത്തിന് സമീപത്തായി കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം നടന്നത്. ഭാര്യയും മകനുമായി കരുനാഗപ്പള്ളിയിലേക്ക് പോകുന്ന വഴി എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മൂവരേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
പരിക്കേറ്റ ഭാര്യ ശാലിനിയും മകന്‍ ആദിത്യനും ചികിത്സയിലാണ്. മറ്റൊരു മകന്‍ കൂടിയുണ്ട്. കേസെടുത്ത് ചവറ പൊലീസ് .
"
https://www.facebook.com/Malayalivartha