ഏതു രോഗി ആശുപത്രിയിൽ വന്നാലും അടുത്തായി തുടങ്ങിയ പുതിയ മെഡിക്കല്‍ സ്റ്റോറിലേക്ക് ഡോക്ടര്‍ മരുന്നു കുറിക്കുന്നു; ആശുപത്രിയില്‍ ഉള്ള മരുന്നുകൾ പോലും പുറത്തുള്ള ആ മെഡിക്കൽ സ്റ്റോറിലേക്ക് എഴുതി വിടുന്നു; അന്വേഷണത്തിൽ ഡോക്‌ടർ നിർദേശിക്കുന്ന മെഡിക്കൽ സ്റ്റോറിന്റെ ഉടമയെ കണ്ട് ഞെട്ടിത്തരിച്ച് രോഗികൾ; വനിതാ ഡോക്ടറുടെ കള്ളകളി പൊളിച്ചടുക്കി ഓള്‍ കേരള ആയുര്‍വേദ റീട്ടെയ്ല്‍ അസോസിയേഷന്‍

ക്കെതിരെ പരാതിയുമായി ഓള്‍ കേരള ആയുര്‍വേദ റീട്ടെയ്ല്‍ അസോസിയേഷന്‍ രംഗത്ത്. തിരുവമ്പാടിയിലെ സര്‍ക്കാര്‍ ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടര്‍ക്കെതിരെയാണ് ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറുടമകളുടെ സംഘടന പരാതിയുമായി രംഗത്ത് വന്നത്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇവർ പരാതി നല്‍കിയിരിക്കുകയാണ്.
ഏതു രോഗി ആശുപത്രിയിൽ വന്നാലും അടുത്തായി തുടങ്ങിയ പുതിയ മെഡിക്കല്‍ സ്റ്റോറിലേക്ക് ഡോക്ടര്‍ മരുന്നു കുറിക്കുകയാണ്. എന്നാൽ കുറിക്കുന്നതാകട്ടെ ആയുര്‍വേദ ഗ്രന്ഥത്തില്‍പ്പോലും പരാമര്‍ശിക്കാത്ത മരുന്നുകളാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഔഷധിയുടെ മരുന്നുകള്‍ ആശുപത്രിയില്‍ത്തന്നെ കിട്ടുന്നതാണ്. എന്നിട്ടാണ് രോഗികളെ മരുന്നെഴുതി പുറത്തേക്ക് വിടുന്നത്.
ആ ഡോക്ടറുടെ തന്നെയാണ് മെഡിക്കല്‍ സ്റ്റോർ. ഇതിനെതിരേ നടപടിയെടുക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഈ പരാതി ഫോണ്‍ വഴി അറിയിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും പഞ്ചകര്‍മ ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറുടമകളായ എ. സേതുനാഥ്, സി. അനുമോദ്, നിധിന്‍ കെ. രാജ്, ചന്ദ്രബോസ് നാരായണന്‍ എന്നിവരാണ് പരാതിക്കാര്‍. പരാതിയുടെ പകര്‍പ്പ് ആയുഷ് വകുപ്പിനും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിനും കൈമാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha