ആശങ്ക വേണ്ട: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്രവ്യാപനശേഷിയില്ലെന്ന് പരിശോധനാഫലം

കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സ് വൈറസിന് തീവ്ര വ്യാപനശേഷിയില്ല എന്ന് പരിശോധനാ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായതോടെയാണ് ഇക്കാര്യം വ്യക്തമായത്. മങ്കിപോക്‌സിന് കാരണം എ. 2 വൈറസ് വകഭേദമാണ് എന്നാണ് ജിനോം സീക്വന്‍സ് പഠനം. മാത്രമല്ല എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.
നിലവിൽ കേരളത്തിൽ മൂന്ന് മങ്കി പോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ നാല് മങ്കിപോക്‌സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ മൂന്നെണ്ണവും കേരളത്തിലാണ്. കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് രോഗബാധ സ്ഥിരീകിരിച്ചിട്ടുള്ളത്.
അതേസമയം ഇവര്‍ മൂന്ന് പേരും വിദേശയാത്രാ പശ്ചാത്തലമുള്ളവരാണ്. ഗള്‍ഫില്‍ നിന്നെത്തിയ ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മങ്കിപോക്സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha