മങ്കിപോക്സില്‍ കേരളത്തിന് ആശ്വാസം.... കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് വൈറസിന്റെ പരിശോധനാഫലം

മങ്കിപോക്സില്‍ കേരളത്തിന് ആശ്വാസം.... കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് വൈറസിന്റെ പരിശോധനാഫലം .കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലമാണ് പൂര്‍ത്തിയായത്.
മങ്കിപോക്സിന് കാരണമാകുന്നത് എ.2 വകഭേദമാണെന്ന് ജനിതകഘടന ക്രമീകരണ പഠനത്തില്‍ കണ്ടെത്തി. എ.2 വൈറസിന് വ്യാപനശേഷി കുറവാണ്.
കേരളത്തിലാണ് രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യു എ ഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയിലാണ് ആദ്യമായി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പിന്നാലെ കണ്ണൂര്‍ സ്വദേശിയിലും മലപ്പുറം സ്വദേശിയിലും രോഗം കണ്ടെത്തിയിരുന്നു.
കേരളത്തിന് പിന്നാലെ ഡല്‍ഹിയില്‍ ഒരാള്‍ക്കും മങ്കിപോക്സ് സ്ഥിരീകരിച്ചു.ലോകമെമ്പാടും കേസുകള്‍ കുത്തനേ ഉയരുന്നതിനിടെ അപൂര്‍വ വൈറസായ മങ്കിപോക്‌സ് വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.
"
https://www.facebook.com/Malayalivartha