പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാവുന്നില്ലെന്ന പരാതി ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാവുന്നില്ലെന്ന പരാതി ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് വെബ്‌സൈറ്റില്‍ കയറിയതാണ് പ്രശ്നമായതെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഒരാള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റൊരാളെ വിളിച്ചാല്‍ കിട്ടില്ലല്ലോ അങ്ങനെ മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ട്രയല്‍ അലോട്ട്മെന്റില്‍ തിരുത്തലുകള്‍ വരുത്താനായി നല്‍കിയ സമയപരിധി നീട്ടേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് തിരുത്തലുകള്‍ വരുത്താന്‍ നിലവില്‍ വിദ്യാഭ്യാസവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ രാവിലെ വന്ന അലോട്ട്മെന്റ് ഫലം രാത്രി വൈകിയും വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പോര്‍ട്ടല്‍ ഹാങ് ആയതായിരുന്നു കാരണം. ഈ സാഹചര്യത്തില്‍ സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ആവശ്യം മന്ത്രി തള്ളിയതോടെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരിക്കുകയാണ്.
" f
https://www.facebook.com/Malayalivartha