മറക്കാത്ത അനുഭവം... കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപ തട്ടിപ്പിനിരയായ ജോസഫിനും കുടുംബത്തിനും ഒരു ലക്ഷത്തിന്റെ സഹായവുമായി സുരേഷ് ഗോപി; കണ്ണ് നിറഞ്ഞ് കുടുംബം

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉയരുകയാണ്. അതിനിടെ നിക്ഷേപ തട്ടിപ്പിനിരയായ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായവുമായി നടന്‍ സുരേഷ് ഗോപി. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
വൃക്കരോഗിയായ ജോസഫ് സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ പിതാവ് കൂടിയാണ്. കുട്ടികളുടെ ചികിത്സയ്ക്കായി ബാങ്ക് തനിക്ക് പണം നല്‍കിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹായഹസ്തവുമായി സുരേഷ് ഗോപി എത്തുകയായിരുന്നു.
കുട്ടികളുടെ ചികിത്സയ്ക്കായി പണം നല്‍കുമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചു. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. വൃക്കരോഗിയായ ജോസഫിന്റെ കുടുംബത്തെയും അസുഖങ്ങള്‍ അലട്ടുകയാണ്. ഭാര്യ റാണിയ്ക്ക് വയറ്റില്‍ മുഴ ഉണ്ടെന്നും ഈയിടെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ തന്റെയും കുടുംബത്തിന്റെയും ചികിത്സയ്ക്കായും ജീവിത ചിലവുകള്‍ക്കായും ബുദ്ധിമുട്ടുകയാണ് ജോസഫ്. ഈ അവസ്ഥയിലാണ് നടന്റെ സഹായം വലിയ ആശ്വാസമായി മാറുന്നത്.
കരുവന്നുര്‍ ബാങ്ക് തട്ടിപ്പില്‍പ്പെട്ട് ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ട കുടുംബങ്ങളാണ് മാപ്രാണം ജോസഫിന്റെയും ഷിജുവിന്റെയും. ജോസഫിന്റെ 10 ലക്ഷവും ഷിജുവിന്റെ 15 ലക്ഷവുമാണ് നിക്ഷേപം. സംഭവത്തില്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍.
സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ട് മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കിയില്ലെന്ന് ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാറിനെ വിളിച്ചറിയിക്കുകയായിരുന്നു.
പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടപ്പോള്‍ തരാതിരിക്കുകയും പ്രശ്‌നമാക്കിയതിനെ തുടര്‍ന്ന് പതിനായിരം രൂപയുടെ ബോണ്ട് നല്‍കുകയായിരുന്നു. അതിനുശേഷം ആറ് മാസം കഴിഞ്ഞാണ് പതിനായിരം നല്‍കിയത്. പിന്നീട് പണം വരുമ്പോള്‍ തരാമെന്നാണ് പറഞ്ഞെന്നും ജോസഫ് പ്രതികരിച്ചിരുന്നു. വൃക്കരോഗിയാണ് ജോസഫ്.റാണിക്ക് ഈയിടെ വയറ്റില്‍ മുഴയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്വേഷിക്കുന്നതിന് സി. ഡെപ്പോസിറ്റ് ഗാരന്റി സ്‌കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.
മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ എ.സി. മൊയ്തീന്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ക്കൂടിയാണ് വി.ഡി. സതീശന്റെ കത്ത്. അതേസമയം സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് മുന്‍ ജീവനക്കാരന്‍ എ.വി. സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നു എന്നായിരുന്നു സര്‍ക്കാര്‍ നിലപാടെടുത്തത്.
അതേസമയം കരുവന്നൂരിലേത് ചെറിയ. പ്രശ്‌നമായി കാണുന്നില്ലെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് കരുവന്നൂരില്‍ ഉണ്ടായതെന്നും അതു കൊണ്ടാണ് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രതികരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha



























