ധര്‍മ്മടത്ത് മകന്റെ മൃതദേഹം കണ്ട അച്ഛന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ധര്‍മ്മടത്ത് മകന്റെ മൃതദേഹം കണ്ട അച്ഛന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം നടന്നത്. മോസ് കോര്‍ണറിനു സമീപം ശ്രീദീപത്തില്‍ ദര്‍ശനും (24), അച്ഛന്‍ സദാനന്ദനുമാണ് (65) മരിച്ചത്.
ദര്‍ശന്‍ മുകളിലത്തെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. തലശ്ശേരിയിലെ സാന്‍ജോസ് സ്‌കൂളില്‍ അധ്യാപികയായ അമ്മ ടി.പി.ദീപ രാവിലെ ജോലിക്ക് പോയിരുന്നു. വിളിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചപ്പോഴാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്. ഉടന്‍ കുഴഞ്ഞുവീണ സദാനന്ദനെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ ദര്‍ശന്‍ കോവിഡിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സംസ്‌കാരം ഇന്ന് 12-ന് മുഴപ്പിലങ്ങാട് ശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha



























